നവംബര്‍ 6 യോഹ 2: 13-22 ദേവാലയവും ചന്തയും  സഭാനവീകരണവും

ദൈവത്തെ ഇറക്കിവിടുന്ന ഇടങ്ങള്‍ ചന്തകളായി മാറും. ആര്‍ക്കും എന്തും വില്‍ക്കാനും വാങ്ങാനുള്ള ഇടം. ‘നിന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു’ എന്നു പറഞ്ഞ പൗലോസ് ശ്ലീഹായോടു ചേര്‍ന്നു നിന്ന് ഈ സുവിശേഷഭാഗം വായിക്കുമ്പോള്‍ കുറെക്കൂടി വെളിച്ചമുണ്ടാകും ദൈവത്തെ ഇറക്കിവിട്ട നിന്റെ ദേവാലയങ്ങളില്‍ ലാഭവും നഷ്ടവുമാണ് കണക്കു പറയുക. അവിടെ നീ വിലയിടുന്നത് വസ്തുക്കള്‍ക്ക് മാത്രമല്ല, ദൈവത്തിനും മാതാപിതാക്കള്‍ക്കും പങ്കാളിക്കും സഹോദരങ്ങള്‍ക്കും അയല്‍പ്പക്കക്കാരനും നിനക്കുതന്നെയും വിലയിടും. നീ വില്‍ക്കാന്‍ വച്ചിരിക്കുന്ന പല വിലയില്ലാത്തതും ദൈവത്തിന് ഏറ്റവും വിലയുള്ളതാണ്. ചന്തയിലേക്കല്ല ദേവാലയത്തിലേക്കു നിന്റെ ഇടറുന്ന പാദങ്ങള്‍ നീങ്ങട്ടെ, ദൈവം നിന്റെ ഊന്നുവടിയായിക്കൊള്ളും.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.