ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും : 20. പുൽക്കൂട്

20. പുൽക്കൂട്

എങ്ങനെ പുൽക്കൂട് ഒരുക്കണം എന്ന  ആലോചനയിലും  തിരക്കിലുമാണ് എല്ലാവരും. കാലങ്ങൾ കഴിയുംതോറും പുൽക്കൂടിനു  പലരൂപങ്ങളും പുതിയ പുതിയ  രൂപങ്ങൾ കൈവരുകയാണ് .കാലത്തിനനുസരിച്ചു കോലവും മാറണം എന്ന ചൊല്ല്  പുൽക്കൂട്    നിർമാണത്തിലും.

ചിലർ  പുല്ലുകൊണ്ടു  കൂടൊരുക്കുന്നു   ചിലർ ചിലർ മണ്ണുകൊണ്ട്  വീടൊരുക്കുന്നു.മറ്റുചിലർ  പുൽകൂടെന്നപേരിൽ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികൾ തീർക്കുന്നു.പക്ഷെ പലപ്പോഴും പുൽക്കൂട് നൽകിയ ദര്ശനം മറവിയിൽ ഉറങ്ങുന്നതുപോലെ .

ഭാര്യക്കും  മകനും  ഇടം തേടി നടന്ന ജോസെഫിനെപ്പോലെ …

കുഞ്ഞിനെ പ്രസവിക്കാൻ ഇടം തേടി നടന്ന  മറിയത്തെപ്പോലെ…

പിറക്കാനിടം തേടിയ ക്രിസ്തുവിനെപ്പോലെ…

ഇന്നും അലയുന്നുണ്ട്  മനുഷ്യ ജന്മങ്ങൾ  അവർക്കുള്ള ഇടമാണ്  ഇനി ഉണ്ടാകേണ്ട  പുൽക്കൂടുകൾ

ദൈവമേ …. ഇടം തേടുന്നവർക്ക്   താങ്ങായി , തണലായി  കേൾവിയായി   ഇടമാകാൻ  ഞങ്ങളെ അനുഗ്രഹിക്കണമേ …