ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും : 15.മാലാഖ സംഗീതം

15.മാലാഖ സംഗീതം

അത്യുന്നതങ്ങളിൽ   ദൈവത്തിനു മഹത്വം.

ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം .

ക്രിസ്തുവിന്റെ ജനനസമയത്തു   ദൈവദൂതർ  പാടിയ  സംഗീതമാണിത് . നാം എല്ലാവരും ഭൂമിയിലും, സ്വർഗ്ഗത്തിലും നിറഞ്ഞു  നിൽക്കുന്ന  ദൈവത്തിന്റെ മഹത്വത്തെ നോക്കി എന്നും  പാടേണ്ടതാണ്  ആദ്യവരി .

ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം ഇതൊരു ഓർമ്മപ്പെടുത്തലാണ്   ഭൂമിയിൽ സന്മനസുമായി  ജീവിക്കാൻ.

ഈ   വാചകത്തിന് മറ്റൊരു  വിവർത്തനം  ഇങ്ങനെയുണ്ട്‌ .  ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക്  സമാധാനം.   സന്മനസുണ്ടാവുക എന്നത്  ദൈവകൃപയാണ് .  ഈ ഭൂമിയിൽ സമാധാനം നിറയ്ക്കാനുള്ള  മാർഗ്ഗം സന്മനസുണ്ടായിരിക്കുക എന്നതാണ്.

തന്നോട്  തന്നെയും  സഹജരോടും  സഹജീവികളോടും പ്രകൃതിയോടും  എല്ലാത്തിനോടും  എല്ലാവരോടും  സന്മസസുള്ളവരായിരിക്കുക … സന്മനസുള്ളവർക്ക്  സമാധാനം കണ്ടെത്താനും പകർന്നു കൊടുക്കാനും സാധിക്കും.

ദൈവമേ … സന്മനസുള്ളവരാകാനും  സമാധാന സ്ഥാപകരാകാനും  ഞങ്ങളെ അനുഗ്രഹിക്കണമേ ….