ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും : 13.ജ്ഞാനികളും അടയാളങ്ങളും

  1. ജ്ഞാനികളും അടയാളങ്ങളും

പൗരസ്ത്യദേശത്തുനിന്നും   യൂദന്മാരുടെ രാജാവായി ജനിച്ചവന്റെ അടയാളമായ നക്ഷത്രം കണ്ട് ക്രിസ്തുവിനെ തേടിയെത്തിയവരാണ് ജ്ഞാനികൾ . ജ്ഞാനികളും ദാർശനികരും  ആയിരുന്നിട്ടും   അത്യുന്നതങ്ങളിൽ നിന്ന് നൽകിയ അടയാളം അവർ പിന്തുടരുകയായിരുന്നു .

നമ്മുടെ  ഇടയിലും ഒരുപാട് നക്ഷത്രവിളക്കുകളുണ്ട്, അടയാളങ്ങളായി  വഴികാട്ടികളായി : മാതാപിതാക്കൾ, അധ്യാപകർ, സ്നേഹിതർ,  ഇങ്ങനെ പലരൂപങ്ങളിൽ…

വചനമായി, വായനായായി  … ഇങ്ങനെ പല  മാർഗ്ഗങ്ങളിൽ…

സ്നേഹമായി, ശാസനയായി  ഇങ്ങനെ പല ഭാവങ്ങളിൽ…

തിരിച്ചറിയണം  ഈ നക്ഷത്രവിളക്കുകളെ  അവർ നൽകുന്ന അടയാളങ്ങളെ, പിന്തുടരണം അവർ കാട്ടുന്ന വഴികളെ ..

ദൈവമേ ജ്ഞാനികളെപ്പോലെ   നന്മയുടെ  അടയാളങ്ങളെ തിരിച്ചറിയാൻ  ഞങ്ങളെ അനുഗ്രഹിക്കണമേ …