ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും : 10. സ്നാപകൻ

 

ക്രിസ്തുവിനു വഴിയൊരുക്കാൻ വന്നവൻ . മുൻപേ പറക്കുന്ന പക്ഷിയുടെ ദൗത്യമാണ്  സ്നാപകന്റേത് . അത് എളുപ്പമേറിയ ഒരു ദൗത്യമായിരുന്നില്ല.

ക്രിസ്തുവും പിന്നീട് ഇത് തന്നെയാണ് ചെയ്യുന്നത്. സ്നേഹത്തിന്റെ പുതുവഴികളിലൂടെ മുൻപേ നടന്നു ശിഷ്യന്മാർക്കു വഴിയൊരുക്കി .  ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കേണ്ട  പദ്ധതിയാണ് . നമ്മളെല്ലാവരും  പിന്നാലെ വരുന്നവർക്ക് വഴിതെളിച്ചു വഴികാട്ടി  മുൻപേ  പറക്കണ്ടപക്ഷികളാണ്. സ്നാപകനെപ്പോലെ , ക്രിസ്തുവിനെപ്പോലെ …

ദൈവമേ … പിന്നാലെ വരുന്നവർക്ക് നന്മയുടെ  വഴികൾ തെളിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ …