ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും -09. നക്ഷത്രം

ഇന്ന്  ക്രിസ്സ്മസ്സ് രാവുകളെ  നിറച്ചാർത്തണിയിക്കുന്നതു  വിവിധ വർണ്ണത്തിലുള്ള നക്ഷത്രങ്ങളാണ്. രക്ഷകന്റെ ജനനം ജ്ഞാനികളെ അറിയിക്കുന്നതും അവരെ  രക്ഷകന്റെ അടുത്തെത്തിക്കുന്നതും നക്ഷത്രമാണ്.

ഇന്ന്  ക്രിസ്മസ്സിന്റ നക്ഷത്രം നമ്മോട് പറയാനാഗ്രഹിക്കുത് ഇതായിരിക്കും, ഇനി നീയാണ് നക്ഷത്രം.  ക്രിസ്തുവിന്റെ സാനിധ്യം അറിയിക്കേണ്ടതും, ക്രിസ്തുവിലേക്ക് മറ്റുള്ളവരെ നയിക്കേണ്ടതും നിന്റെ ദൗത്യമാണ്.

കൂരിരുട്ടിൽ  കുഞ്ഞു വെളിച്ചത്തിനും ഏറെ മൂല്യമുണ്ട്. നിന്റെ ജീവിതത്തിലെ ചെറിയ നന്മകൾക്കും  ഏറെ വിലയുണ്ട് .  നിന്റെ വാക്കിലെ, പ്രവൃത്തിയിലെ ചെറിയ നന്മകൾക്ക്  ക്രിസ്തുവിലേക്ക് വഴി തെളിക്കാനാവും

ദൈവമേ…  ചെയ്യാനാവുന്ന ചെറിയ നന്മകൾ പോലും നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ….