വിദ്യാഭ്യാസം പൊതു നന്മയെ ലക്ഷ്യമാക്കിയുള്ളതാകണം: വത്തിക്കാൻ 

വിദ്യാർത്ഥികളുടെ വ്യക്തിത്വം, കഴിവുകള്‍ എന്നിവ വിലയിരുത്തുന്നതിനും മൂല്യങ്ങള്‍ പകരുന്നതിനും മാത്രമല്ല അവരുടെ കഴിവുകളെ പൊതു നന്മയ്ക്കായി എങ്ങനെ വിനിയോഗിക്കാമെന്ന് അവരെ പഠിപ്പിക്കാനും വിദ്യാഭ്യാസത്തിന് കഴിയണമെന്നു എന്ന് എല്ലാ കത്തോലിക്കാ സ്കൂളുകളോടും സർവ്വകലാശാലകളോടും വത്തിക്കാൻ ആവശ്യപ്പെട്ടു.

കത്തോലിക്ക വിദ്യാഭ്യാസത്തിനായുള്ള കോണ്‍ഗ്രിഗേഷന്‍ ‘എജ്യുകേറ്റി൦ഗ് ഫോര്‍ ഫ്രാട്ടേര്‍ണല്‍ ഹുമനിസം’ എന്ന ഡോക്യുമെന്ററിലൂടെ വ്യക്തമാക്കിയ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വത്തിക്കാന്‍ മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസം മാനുഷികവത്കരിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്നും ഏറ്റുമുട്ടലും സംവാദവും ഒരു സംസ്കാരത്തിന് എങ്ങനെയാണു അനുകൂലമാവുക എന്നും ഈ രേഖ അടിവരയിട്ട് കാണിക്കുന്നു എന്നും കര്‍ദിനാള്‍  ജ്യൂസെപ് വെർസാൽഡി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കത്തോലിക്കാ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം പ്രത്യാശയുടെ ആഗോളവത്ക്കരണം, യുവജനങ്ങളുടെ ബോധവത്കരണം, സാഹോദര്യം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകളെ തിരിച്ചറിയുന്നതിനോട് ഒപ്പം തന്നെ അവരെ സാമൂഹികമായ സേവനത്തിനും പൊതു നന്മയ്ക്കുമായി ഉപയോഗിക്കുവാന്‍ തക്ക വിധം രൂപപ്പെടുത്തുക എന്നതാണ് ‘കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എജ്യുക്കേഷന്‍’ മാനവിക വിദ്യാഭ്യാസം എന്നതുകൊണ്ട്  അര്‍ഥമാക്കുന്നത് എന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.