മദ്യനയത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കരിദിനമാചരിച്ചു 

ചങ്ങനാശേരി: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടിയിലും പുതിയ മദ്യനയത്തിലും പ്രതിഷേധിച്ച് ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കരിദിനാചരിച്ചു.

കരിദിനാചരണ യോഗം ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മദ്യമെന്ന മഹാ വിപത്തിനെതിരേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു  ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രസിഡന്റ് ടോമി ഇളന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.