പ്രഗത്ഭ മാധ്യമ അധ്യാപകന്‍ ഫാ. ജോണ്‍ ഇടപ്പിള്ളി സി.എം.ഐ. നിര്യാതനായി

കേരള കത്തോലിക്കാ സഭയിലെ പ്രഗത്ഭനായ മാധ്യമ അധ്യാപകന്‍ ഫാ. ജോണ്‍ ഇടപ്പിള്ളി(77) നിര്യാതനായി. സിഎംഐ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയിലെ അംഗമായ അദ്ദേഹം നിലവില്‍ ചാലക്കുടി സി.എം.ഐ ആശ്രമത്തിന്റെ സുപ്പീരിയര്‍ ആയിരുന്നു.

കഴിഞ്ഞ 35 വർഷമായി മീഡിയ അക്കാദമിക് രംഗത്ത് അനുഭവപരിചയമുള്ള അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളില്‍ കമ്യൂണിക്കേഷന്‍ – മീഡിയ അധ്യാപകനായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് (NISCORT) ന്യൂഡൽഹി, ഇമ്മാക്കുലേറ്റാ യൂണിവേഴ്സിറ്റി പെൻസിൽവാനിയ തുടങ്ങിയ സ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചേതന സെന്റർ ഫോർ കൾച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻസ് തൃശൂർ, ക്രിസ്ത്യൻ എജ്യുക്കേഷൻ സെന്റർ ഫോർ കൾച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻസ് അമൃത്സർ എന്നിവിടങ്ങളില്‍ ഡയറക്ടർ ആയും സിഗ്നിസ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയും ഫാ. ജോണ്‍ സേവനം ചെയ്തിട്ടുണ്ട്.

മൃതസംസ്ക്കാരം പിന്നീട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.