നവംബര്‍ – 20 ലൂക്കാ 1: 26-38 ക്രിസ്തുവിന്റെ ജനനം

ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് പൂര്‍ണ്ണമാകുന്നത് മറിയത്തിന്റെ പ്രത്യുത്തരത്തിലൂടെയാണ്. മറിയം പറഞ്ഞു: ”ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.”മറിയത്തെപ്പോലെ ദൈവഹിതത്തിന് സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തുമ്പോഴാണ് നാം ദൈവശക്തിയിലും പരിശുദ്ധാത്മാവിനാലും നിറയുന്നത്. ദൈവശക്തിയിലും പരിശുദ്ധാത്മാവിനാലും നിറഞ്ഞെങ്കിലേ ഈശോയെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ സാധിക്കൂ. അതുകൊണ്ട് ദൈവഹിതത്തിന് നമ്മെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാം. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ് ദൈവത്തിനു നന്ദി പറയാം.

ഫാ. മാത്യു ചിറ്റൂപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.