ലത്തീന്‍: ഏപ്രില്‍ 04, യോഹ 8:21-30 ഈ ലോകത്തിനപ്പുറം

യേശു തന്റെ മഹത്തീകൃത ഉത്ഥാനത്തെക്കുറിച്ച് വ്യംഗമായി സംസാരിക്കുമ്പോഴും യഹൂദര്‍ക്ക് മരണമെന്ന അതിര്‍ത്തിവരെ ചിന്തിക്കാനെ സാധിക്കുന്നുള്ളൂ. അവര്‍ പരസ്പരം ചോദിക്കുന്നു. ‘ഇവന്‍ ആത്മഹത്യ ചെയ്‌തേക്കുമോ?” ഉന്നതവും ദൈവീകവുമായ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ മരണ സംസ്‌ക്കാരത്തിലാണ് ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ ലോകത്തിനപ്പുറം ദൈവസമക്ഷം നിത്യജീവനുണ്ട് എന്ന് വിശ്വസിക്കുന്ന ഏവനും തന്റെ ഇഹലോകജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്നു; ദൈവീക വെളിപാടു പ്രധാനം ചെയ്യുന്ന ജീവിത നൈര്‍മല്യത്തില്‍ പ്രത്യാശയില്‍, സന്തോഷത്തില്‍, അനുനിമിഷം വളരുന്നു.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.