സീറോ മലങ്കര. ജനുവരി-25. മര്‍ക്കോ 16: 15-18 വിശ്വസിക്കുക നീ രക്ഷിക്കപ്പെടും.

നീ രക്ഷിക്കപ്പെടണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി- വിശ്വസിക്കുക. ചില അടയാളങ്ങള്‍ നോക്കിയാല്‍ നിന്റെ വിശ്വാസത്തെ തിരിച്ചറിയാന്‍  കഴിയും. നിന്നെ കിഴടക്കുന്ന ദുശീലങ്ങളുടെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ നിനക്ക് അകന്നുനില്‍ക്കാന്‍ കഴിയുന്നുണ്ടോ? ഇതുവരെ നീ സംസാരിച്ച ധാര്‍ഷ്ട്യത്തിന്റെയും അസൂയയുടെയും ഒക്കെ തിന്മനിറഞ്ഞ ഭാഷയില്‍ നിന്ന്‍ സ്നേഹത്തിന്റെ ഭാഷ സംസാരിക്കാന്‍ കഴിയുന്നുണ്ടോ? ദുഷ്ടതയുടെ നടുവില്‍ നില്‍ക്കേണ്ടിവന്നാലും ദൈവത്തില്‍ നിന്നും നന്മയില്‍ നിന്നും മാറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ടോ? രോഗത്തില്‍ കഴിയുന്നവര്‍ക്ക് നിന്റെ സാന്നിധ്യം ആന്തരീകവും ബാഹ്യവുമായ സൗഖ്യം നല്കുന്നുണ്ടോ? എങ്കില്‍ ഓര്‍ക്കുക, നീ വിശ്വാസത്തിലൂടെ രക്ഷയിലേക്കുള്ള യാത്രയിലാണ്. ഇല്ലെങ്കില്‍ തിരിച്ചുനടക്കുക. നിന്നെ കാത്തു നിന്റെ രക്ഷകന്‍ നില്‍പ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.