സീറോ മലങ്കര. ഫെബ്രുവരി- 16. യോഹ 15:1-10. ദൈവത്തിന്റെ മുന്തിരിച്ചെടിയോടു ചേര്‍ന്ന് നില്‍ക്കുക

എനിക്കുള്ള ഏറ്റവും വലിയ മാതൃക ഈശോ തന്നെയാണ്. കാരണം, അവൻ പിതാവിനോട് ചേർന്ന് നിൽക്കുന്നതു പോലെയും, അനുസരിക്കുന്നതുപോലെയും ആയിരിക്കണം ഞാനും പ്രവർത്തിക്കാൻ. പിതാവ് കൃഷിക്കാരനായുള്ള മുന്തിരിച്ചെടിയാണ് ഈശോ. പിതാവ് ഇഷ്ടമുള്ളതു പോലെ അതിനെ വെട്ടിയൊരുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഈശോ ഒരു വാക്ക് പോലും എതിർത്തു പറയാതെ പിതാവിനെ അനുസരിക്കുന്നു, സ്വന്തം ജീവൻ പോലും കൊടുക്കുന്നു. ഇതു പോലെ തന്നെയാകണം എന്റേയും ജീവിതം. ക്രിസ്തുവായ മുന്തിരിച്ചെടിയുടെ ശാഖയായ ഞാൻ അവനോട് ചേർന്നു നിൽക്കണം. എങ്കിലെ എന്റെ ജീവിതം കൊണ്ട് എനിക്കും മറ്റുള്ളവർക്കും ഫലമെടുക്കാൻ കഴിയൂ. നീ ചോദിക്കുന്നവ ലഭിക്കാൻ ക്രിസ്തുവിനോട് ചേർന്നു നിൽക്കുക. പിതാവായ ദൈവം സംരക്ഷിക്കുന്ന മുന്തിരിച്ചെടിയുടെ ശാഖയാകാൻ സാധിച്ചാൽ പിന്നെ നിന്റെ ജീവിതം ഒരിക്കലും വഴി തെറ്റില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.