നവംബര്‍ 29 ലൂക്കാ 10:21-24 എളിമയിലൂടെ സ്വര്‍ഗ്ഗത്തോളം വളരാം

ഒരേ സമയം സ്വര്‍ഗ്ഗത്തോളം ഉന്നതനും ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങിയവനുമായ തമ്പുരാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ഉന്നതമായവയുടെ ഒക്കെ ഔന്നിത്യത്തിന്റെ രഹസ്യം കുടികൊള്ളുന്നത് താഴ്മയിലാണ്. ഉന്നതമായ പര്‍വ്വതങ്ങളുടെയും വക്ഷങ്ങളുടെയുമൊക്കെ നിലനില്‍പ്പ് അതിന്റെ ശക്തമായ അടിത്തറയിലാണ്. ഉന്നതമായ ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടുത്തുന്നത്. താഴ്മയുള്ള, ഉറപ്പുള്ള ശിശുതുല്യമായ എളിമയുള്ളിടത്താണ്. എളിമയെന്ന ഉറപ്പുള്ള അടിത്തറയില്ലാതെ ദൈവികരഹസ്യങ്ങളുടെ ഔന്നത്യങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്നവന്‍ തന്റെ തന്നെ വീഴ്ചയുടെ ആഘാതം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ”ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രദ്ധിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക” (ഏശ 66:2).

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.