യേശുവിന്റെ സ്നേഹത്തിൽ ആഴപ്പെട്ട് നിഷേധാത്മക ചിന്തകളെ പരാജയപ്പെടുത്തുക;  ഫ്രാൻസിസ് പാപ്പാ 

യേശുവിന്‍റെ സ്നേഹത്തിലും പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും വിശ്വാസമർപ്പിക്കുവാൻ സകല വിശ്വസികളോടും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ വെച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ദൈവസ്നേഹത്തെപ്പറ്റിയുള്ള ആഴത്തിലുള്ള വിശ്വാസത്തിലേക്ക് ഓരോ വിശ്വാസിയെയും ക്ഷണിച്ചത്.

പാപത്താലും വിദ്വേഷത്താലും കലഹിക്കുന്ന ജനത്തിനു ദൈവസ്നേഹം എന്താണ് എന്ന് വെളിപ്പെടുത്തുകയും അതിലൂടെ യേശുവിന്റെ മാതൃക പിൻതുടരുവാനുമാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് പാപ്പാ ഓർമിപ്പിച്ചു.

നമ്മെ കീഴ്പ്പെടുത്തുന്ന ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണെന്നും അതിനാൽ നിഷേധാത്മകമായ ചിന്തകൾക്ക് ഇടം നൽകരുതെന്നും ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകി.

വിശ്വാസവും പ്രത്യാശയും മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാൻ ആവശ്യപ്പെട്ട ഫ്രാൻസിസ് പാപ്പാ, യേശുവിന്‍റെ സ്നേഹത്തിലും സകലത്തെയും നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും പ്രത്യാശയർപ്പിക്കുവാൻ ആഹ്വാനം ചെയ്തു. തെറ്റുകൾ ചെയ്യുക എന്നത് മാനുഷികമാണെന്നും എന്നാൽ അവയ്ക്ക് അടിപ്പെടരുതെന്നു ദൈവം നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്നും പാപ്പ പറഞ്ഞു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.