നവംബര്‍ 24: ലൂക്കാ 21:20-28 നിര്‍ഭയം ശിരസുയര്‍ത്തുന്നവരാകുക

ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. സഹനത്തിനും പീഢനങ്ങള്‍ക്കും ഭയത്തിനും പ്രലോഭനങ്ങള്‍ക്കും സുഖഭോഗങ്ങള്‍ക്കും മുമ്പില്‍ കുനിഞ്ഞ് പോകുന്ന ശിരസാണ് വിമോചനത്തിന് തടസം. ദൈവത്തിന്റെ മുമ്പിലല്ലാതെ മറ്റൊരു വാഗ്ദാനങ്ങളുടെ മുമ്പിലും കുനിയാതിരിക്കട്ടെ നമ്മുടെ ശിരസ്സ്. പീലാത്തോസിന്റെ മുമ്പിലും അലറിവിളിക്കുന്ന ജനക്കൂട്ടത്തിന് മുമ്പിലും ധാര്‍ഷ്ട്യം ഒട്ടുമില്ലാതെ ശിരസുയര്‍ത്തി നിന്ന ക്രിസ്തുവിനെ മാതൃകയാക്കാം. അതിനാവശ്യമായ ധാര്‍മ്മികബലം സ്വന്തം ജീവിതത്തിലൂടെ സ്വന്തമാക്കിയാല്‍ മനുഷ്യപുത്രന്റെ ആഗമനം നമുക്ക് വിമോചനത്തിന്റെ സദ്വാര്‍ത്തയാകും.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.