നവം 16. ലൂക്കാ 19:11-28 ധൈര്യത്തോടെ ഇറങ്ങി തിരിക്കാം

 

ദൈവത്തിന്റെ ദാനങ്ങള്‍ ഒന്നും പൊതിഞ്ഞ് സൂക്ഷിക്കപ്പെടരുത്. പീഠത്തില്‍ വച്ച വിളക്കുപോലെ മലമുകളില്‍ പണിയപ്പെട്ട പട്ടണം പോലെ അത് അനേകര്‍ക്ക് അനുഗ്രഹമായി മാറണം. പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്നതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു സുരക്ഷിതത്വമുണ്ട്. ആ സുരക്ഷിതതാവളത്തില്‍ നിന്ന് സഭ പുറത്തേക്ക് വരണമെന്നാണ് ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നാണയങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടത് വ്യാപാരം ചെയ്യപ്പെടുന്നതിനാണ്. വ്യാപാരം ചെയ്യുന്നതില്‍ ഒരു അനിശ്ചിതത്വമുണ്ട്. ലാഭമുണ്ടാകാം, നഷ്ടവും സംഭവിക്കാം. ഈ അനിശ്ചിതത്വത്തിലേക്ക്, നാണയങ്ങള്‍ ഏല്‍പ്പിച്ചവന്റെ കഴിവിലും ശക്തിയിലുമുള്ള വിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ നാണയങ്ങള്‍ അനുഗ്രഹമായി മാറും.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.