നവംബര്‍ 5 –  ലൂക്കാ 16:9-15  ജാഗ്രത 

നേരിയ അധ്വാനം പോലും ഇല്ലാതെ ലഭിച്ചതിനെ കാര്യമായെടുക്കുന്നൊരാള്‍ കഠിനപ്രയത്‌നമൂലം കിട്ടിയതിനെ എത്രയോ അമൂല്യമായി കരുതും. ചെറിയ കാര്യത്തില്‍പ്പോലും ജാഗ്രത പുലര്‍ത്തുന്ന ആള്‍ക്കേ വലിയ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടുന്നൂള്ളൂ. ചെറിയ കടമകള്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കുന്നതിനു മുമ്പുള്ള പരീക്ഷണമായി കാണാം. ഓരോ ആള്‍ക്കും മേല്‍ക്കയറ്റം കിട്ടുന്നതിന്റെ മാനദണ്ഡം ആദ്യത്തെ ഉത്തരവാദിത്വത്തോട് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ്. ദൈവം ജീവിതം നല്‍കിയിരിക്കുന്നത് ധൂര്‍ത്തടിക്കാനല്ല. ദുരവ്യാപകമായ സത്ഫലം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. ആര്‍ക്കും ദാനം കൊടുക്കാതെ നിന്റെ കൈവശമുള്ളതെല്ലാം നിന്റേത് മാത്രമാണെന്നും ശ്രേഷ്ഠമാണെന്നും നീ കരുതുന്നെങ്കില്‍, ഈശോയുടെ ഈ വചനം ശ്രദ്ധിക്കൂ. ”മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത്, ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ് (15).

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.