നവംബര്‍ 2 – പരേതസ്മരണ

ജീവിതത്തോട് ചേര്‍ന്നു നിന്നവര്‍ തണലായിരുന്നവര്‍ പലരും മിഴിപൂട്ടി വിട പറഞ്ഞെങ്കിലും ഇന്നും അവര്‍ മനസ്സില്‍ കെടാവിളക്കുകളായി എരിയുന്നുണ്ടെന്ന് ഈ ദിനം പറയുന്നു. പ്രിയപ്പെട്ടവരെ അവസാനമായി കണ്ട ശ്മശാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാലം മനസ്സിനെ പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ടാകും. മനസ്സ് ഒരിക്കല്‍ക്കൂടി നനയുന്നുണ്ടാകാം. എങ്കിലും  രക്ഷകനായ ദൈവത്തിന്റെ  കരങ്ങളിലാണ് അവര്‍ എന്ന വിചാരം സാന്ത്വനമാകുന്നുണ്ട്. വീണ്ടും ജനിക്കുവാനുള്ള ഗര്‍ഭധാരണമാണ് മരണമെന്ന് സമ്മതിക്കാന്‍ മനസ്സിന് കഴിയുന്നുണ്ട്. അകന്നു  നിന്നവരുടെയും അറിയാതിരുന്നവരുടെ പോലും സ്‌നേഹമറിഞ്ഞത് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ഘട്ടത്തിലാണ്.

പ്രിയപ്പെട്ടവരുടെ കുഴിമാടത്തിന്  മുന്നില്‍  പ്രാര്‍ത്ഥിക്കുമ്പോള്‍ ഉള്ളില്‍ നിന്നും  ഒരു സ്വരം ഉയരുന്നു, ”നീയും  ഒരുനാള്‍  എത്തിച്ചേരേണ്ട ഇടമാണെ്  ഇന്ന്  നീ സന്ദര്‍ശിക്കുന്നത്.” അതിന് മുമ്പായി ചെയ്യേണ്ടതൊക്കെ നന്നായി ചെയ്ത്,  പ്രിയപ്പെട്ടവരെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാമെന്ന് ആഗ്രഹിച്ച് ജീവിക്കുക.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.