നവംബര്‍ 19 ലൂക്കാ 20:27-40 സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിക്കാം

 

സ്വര്‍ണ്ണത്തേയും ഭൂമിയേയും ഒരേ മാനദണ്ഡം കൊണ്ട് അളക്കരുതെന്ന് ഈശോ ഓര്‍മ്മിപ്പിക്കുന്നു. അറിവില്ലാത്തതെല്ലാം ഇല്ലായ്മയാണെന്ന് സ്ഥാപിക്കാനും തന്റെ മര്‍ത്യതകൊണ്ട് അമര്‍ത്യനെ അളക്കാനും ശ്രമിക്കുമ്പോഴാണ് തെറ്റ് പറ്റുന്നത്. ദൈവത്തിന്റെ അനന്തജ്ഞാനത്തിന് മുമ്പില്‍ എളിമയോടെ നില്‍ക്കാം. നമ്മുടെ ജീവിതനിയോഗങ്ങള്‍ നമ്മള്‍ പൂര്‍ത്തിയാക്കേണ്ടത് ഈ ലോകത്തില്‍ വച്ചാണ്. നന്മ ചെയ്യാന്‍ മറ്റൊരു സ്വര്‍ഗ്ഗരാജ്യത്തിന് വേണ്ടി കാത്തിരിക്കരുത്. ഇരുട്ടില്‍ നീ കൊളുത്തേണ്ട ദീപങ്ങളും മരുഭൂമിയില്‍ നീ തുറക്കേണ്ട ജലധാരകളും പാതകളില്‍ നീ വിരിക്കേണ്ട പുഷ്പങ്ങളും ചൊരിയേണ്ട സുഗന്ധവുമാണ് നിന്റെ ജീവിതം. കാരണം ദൈവത്തിന്റെ ദൃഷ്ടിയില്‍ നിന്റെ ജീവിതം അവസാനിക്കുന്നില്ല മറിച്ച് തുടരുകയാണ്. നീ തുടങ്ങിവച്ചതിന്റെ തുടര്‍ച്ച.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.