അബോര്‍ഷന്‍ കൊടിയ കുറ്റകൃത്യം – ഫ്രാന്‍സീസ് പാപ്പ

വത്തിക്കാന്‍: അബോര്‍ഷന്‍ തീര്‍ത്തും ഒഴിവാക്കപ്പെടണമെന്നും അത്തരം പ്രവൃത്തികളെ ശക്തമായി എതിര്‍ക്കണമെന്നും ഫ്രാന്‍സീസ് പാപ്പ പറഞ്ഞു. ഇത് കൊടിയ കുറ്റകൃത്യവും മാരകമായ പാപവും ആണെന്ന് എല്ലാ സഭാ വിശ്വാസികളോടുമായി നടത്തിയ പ്രസ്താവനയില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു. ”അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ ഈ ഭൂമുഖത്തേക്ക് ജനിച്ചു വീഴും മുമ്പേ അവരെ തിരിച്ചയക്കുക എന്ന കൊടിയ പാപം ചെയ്യുന്നവരെ കുറിച്ച്!’ആ മനോഭാവം ഓര്‍ത്തു നോക്കൂ,” പാപ്പ പ്രതികരണം ഇങ്ങനെയായിരുന്നു.

കരുണയുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ സംപ്രേഷണം ചെയ്ത ടി.വി. 2000 എന്ന ടെലിവിഷന്‍ ചാനലിലൂടെയും ബ്ലൂ റേഡിയോയിലൂടെയും ആണ് ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹം പാപ്പയുടെ വാക്കുകളെ കേട്ടത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രണ്ട് ഓര്‍മ്മകള്‍ പാപ്പ വികാരനിര്‍ഭരമായി വിശ്വാസികളോട് പങ്കുവയ്ക്കുകയും ചെയ്തു.

അതിലൊന്ന് ആധുനിക അടിമത്തമായ മനുഷ്യക്കടത്തിന് ഇരകളായ, നിര്‍ബന്ധിത വേശ്യവൃത്തിയില്‍ നിന്നും മോചിതരായി പാപ്പയെ കാണാനെത്തിയ 15 സ്ത്രീകളുടെ കാര്യമാണ്. രണ്ടാമതായി പറഞ്ഞത് സ്ത്രീകളുടേയും കുട്ടികളുടേയും ഒരു ആശുപത്രി വാര്‍ഡ് സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവമാണ്.

ആ വാര്‍ഡില്‍ ഒറ്റ പ്രസവത്തില്‍ 3 കുഞ്ഞുങ്ങള്‍ പിറന്ന ഒരു അമ്മ വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. അവരുടെ 3 കുട്ടികളില്‍ ഒന്ന് പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. ആ കുഞ്ഞിന്റെ നഷ്ടം ആണ് ആ അമ്മയെ കരയിച്ചത്. അബോര്‍ഷന്‍ എന്ന ക്രൂരതയിലൂടെ കുഞ്ഞുങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് മടക്കി അയക്കുന്നവരുടേയും ആ ആശുപത്രി വാര്‍ഡിലെ കുഞ്ഞിനെ നഷ്ടപ്പെട്ടത് ഓര്‍ത്ത് വാവിട്ട് നിലവിളിക്കുന്ന ആ അമ്മയുടേയും മനോഭാവത്തിലെ വ്യത്യാസം തിരിച്ചറിയണമെന്നും വിശ്വാസ സമൂഹത്തോട് പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 16 വെള്ളിയാഴ്ചയാണ് റോമിലെ സാന്‍ജിയോവാനിയിലെ നവജാത ശിശുക്കളുടെ വാര്‍ഡ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്.

കാരുണ്യവര്‍ഷത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്ക് വയ്ക്കവേയാണ് പാപ്പ അബോര്‍ഷനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.