കോവിഡ് -19 ബാധിച്ച് യുവവൈദികൻ മരിച്ചു

വെനിസ്വേലയിലെ സാൻ ക്രിസ്റ്റൊബാലിൽ കോവിഡ് ബാധിച്ച് 36 വയസുള്ള യുവവൈദികൻ മരിച്ചു. ഡൊമിനിക്കൻ വൈദികനായ ഫാ. എഡിക്സാന്ദ്രോ മോറൻ സോട്ടോയുടെ മരണത്തിൽ സാൻ ക്രിസ്റ്റൊബാൽ ബിഷപ്പ് മരിയോ മൊറോണ്ട അനുശോചനം രേഖപ്പെടുത്തി.

2017 മെയ് ഏഴിനായിരുന്നു ഫാ. എഡിക്സാന്ദ്രോയുടെ പൗരോഹിത്യ സ്വീകരണം. സെന്റ് ഡൊമിനിക്ക് ഇടവകയുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

“നാം പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നു. നിത്യം ജീവിക്കുന്ന ദൈവത്തോട് ഈ വൈദികനെയും അവിടുത്തെ രാജ്യത്തിലേക്ക് സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്ക് ദൈവം പ്രതിഫലം കൊടുക്കട്ടെ. വളരെ പ്രഗത്ഭനായ ഒരു വൈദികനായിരുന്നു അദ്ദേഹം.”  – ബിഷപ്പ് മരിയോ മൊറോണ്ട പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.