ആഗമനകാലത്തു സമാധാനവും ശാന്തതയും അനുഭവിക്കാൻ ഒരു പ്രാർത്ഥന

ഡച്ചു കത്തോലിക്കാ വൈദീകനും  ദൈവശാസ്ത്രജ്ഞനുമായ ഹെൻറി ന്യൂവെൻ(1932-1996) എഴുതിയ ലളിതമായ ഒരു പ്രാർത്ഥന, ക്രിസ്തുവിന്റെ ജനന തിരുനാളിനൊരുങ്ങുമ്പോൾ ഈ പ്രാർത്ഥന നമ്മുടെ ഹൃദയങ്ങളെ ശാന്തമാക്കും.

കർത്താവായ യേശുവേ, പ്രകാശത്തിന്റെയും ഇരുട്ടിന്റെയും യജമാനനേ, ക്രിസ്തുമസിനുവേണ്ടിയുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകളിലേക്കു നിന്റെ പരിശുദ്ധാത്മാവിനെ അയയ്ക്കുക.

ഓരോ ദിനവും  നിന്റെ ശബ്ദം ശ്രവിക്കാൻ  ശാന്തമായ  സ്ഥലങ്ങൾ തേടുന്നവരാണ്  ഞങ്ങൾ.

പല വിധ കാര്യങ്ങളിൽ ഉത്കണ്ഠാകുലരായ ഞങ്ങൾ, ഞങ്ങളുടെ ഇടയിടയിലേക്കുള്ള നിന്റെ  വരവു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പല വിധ വഴികളിൽ അനുഗ്രഹീതരായ ഞങ്ങൾ  നിന്റെ  രാജ്യത്തിന്റെ പൂർണ്ണ സന്തോഷത്തിനായി തീഷ്ണമായി ആഗ്രഹിക്കുന്നു.

നിൻറെ സാന്നിധ്യത്തിന്റെ ആനന്ദം ഞങ്ങളുടെ ഹൃദയങ്ങൾ സാന്ദ്രമായി തേടുന്നു.

ഞങ്ങൾ നിന്റെ ജനമാണ്, ഇരുട്ടിൽ നടക്കുന്ന, വെളിച്ചം അന്വേഷിക്കുന്നവർ.

ആ നിന്നോടു  ഞങ്ങൾ പറയുന്നു. “കർത്താവായ യേശുവേ, വരണമേ!”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.