അഞ്ചു മരങ്ങളും അവയുടെ ക്രൈസ്തവ പ്രതീകാത്മകതയും

മരങ്ങൾ എപ്പോഴും ജീവന്റെ വാഹകരാണ്, അതിനാൽ ഏതു മതത്തിലും മരങ്ങൾക്കു വലിയ സ്ഥാനമുണ്ട്. മരത്തിൻ ചുവട്ടിൽ നിന്നാണ് പലപ്പോഴും വിശ്വ പ്രസിദ്ധമായ മത ദർശനങ്ങൾ ഉറവ യെടുത്തിരിക്കുന്നത്. ക്രിസ്തുമതത്തിലും കലയിലും മരത്തിനു അതിന്റേതായ പ്രാധാന്യമുണ്ട് . ക്രിസ്തുമതത്തിൽ സാധാരണ ഉപയോഗിക്കുന്ന അഞ്ചു മരങ്ങളുടെ പ്രതീകാത്മകത നമുക്കു പരിചയപ്പെടാം.
വെള്ളില മരം (Aspen) :– കാറ്റിൽ ആടിക്കളിക്കുന്ന വെള്ളിലമരത്തെപ്പറ്റി പലതരത്തിലുള്ള കഥകളുമുണ്ട്. അതിൽ ഒരെണ്ണം ഇപ്രകാരമാണ് ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ വെള്ളില മരമൊഴിച്ച് എല്ലാ വൃക്ഷങ്ങളും ദുഃഖാധിക്യത്താൽ തങ്ങളുടെ ശിഖരങ്ങൾ താഴ്ത്തി ക്രിസ്തുവിന്റെ പീഡാനുഭവ വേദനയിൽ പങ്കു ചേർന്നു. വെള്ളില മരം ശിഖരങ്ങൾ താഴ്ത്താതെ ഗർവ്വു കാണിച്ചു. ഇക്കാരണത്താൽ വെള്ളിലമരത്തെ അഹങ്കാരത്തിന്റെ ചിഹ്നമായി ക്രിസ്തീയ കലയിൽ ചിത്രീകരിക്കുന്നു.

ദേവദാരു (Cedar):- പഴയ നിയമത്തിൽ പല സ്ഥലങ്ങളിലും ദേവദാരു മരത്തെക്കുറിച്ചു പരാമർശമുണ്ട്, ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യാനായി ക്രൈസ്തവ കലയിൽ ഈ മരത്തെ ഉപയോഗിക്കാറുണ്ട് ഉത്തമ ഗീതങ്ങളിൽ മണവാട്ടി ( സഭ ) അവൾക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന വരനെ (ക്രിസ്തുവിനെ) ഇപ്രകാരമാണ് വർണ്ണിക്കുക: അവന്‍െറ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പി ച്ചവെണ്ണക്കല്‍സ്‌തംഭങ്ങള്‍. അവന്‍െറ ആകാരം ലബനോനിലെവിശിഷ്‌ടമായ ദേവദാരുപോലെ.(ഉത്തമഗീതം 5:15 )

തമാൽ വൃക്ഷം (Cypress): – ക്രിസ്തുമതത്തിന്റെ ആരംഭത്തിനു മുമ്പുതനെ തമാൽ വൃക്ഷത്തെ മരണത്തിന്റെ പ്രതീകമായി ഗണിച്ചിരുന്നു. കറുത്ത നിറത്തിലുള്ള ഈ വൃക്ഷം മുറിച്ചാൽ അതിൽ നിന്നു പുതിയ നാമ്പുകൾ വരുകയില്ല ആദിമ ക്രൈസ്തവരുംടെ കല്ലറകളിൽ തമാൽ വൃക്ഷത്തിന്റെ ചിഹ്നം കാണാൻ കഴിയും

ഇരിമ്പകം (Elm):- ശിഖരങ്ങൾ വിടർത്തി പ്രകൃതിയെ മനോഹരമായി അലങ്കരിക്കുന്ന വൃക്ഷമാണ് ഇരിമ്പകം. അതിനാൽ ക്രിസ്തുമതത്തിൽ ഈ മരം മഹത്വത്തിന്റെയും വിശ്വസ്തതയുടെയും അടയാളമായി കണക്കാക്കുന്നു.

ഓക്കുമരം (Oak) :– ചില പാരമ്പര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതു യേശുവിന്റെ കുരിശു ഓക്കുമരം കൊണ്ടു നിർമ്മിച്ചു എന്നാണ്. അതാണ് ഓക്കു മരത്തിനു ക്രിസ്തു മതത്തിലുള്ള ഏറ്റവും വലിയ പ്രാധാന്യം. ഏതു കഠിന പ്രതിസന്ധികളെയും പ്രതിരോധിക്കാൻ ശക്തമാണ് ഓക്കുമരം എന്നതിനാൽ വിശ്വസ്തയുടെയും സഹനശക്തിയുടെയും പ്രതീകമായി ഓക്കു മരത്തെ കണക്കാക്കാറുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.