ആകാശം ദൈവത്തിങ്കലേക്കു വിരൽ ചൂണ്ടുന്നു 5 അടയാളങ്ങൾ

ആകാശം എപ്പോഴും മഹോന്നതനായ ദൈവത്തിന്റെ മഹിമയും പ്രതാപവും ഉറക്കെ വിളിച്ചു പറയുന്ന സൃഷ്ടവായ ദൈവത്തിന്റെ കരവേലയാണ്. ഓരോ പ്രാപഞ്ചിക പ്രതിഭാസവും അതു തന്നെയാണ് വിളബംരം ചെയ്യുക. ആകാശം ദൈവത്തിലേക്കു വിരൽ ചൂണ്ടുന്ന 5 അടയാളങ്ങൾ നമുക്കു കാണാം.

മേഘങ്ങൾ (Clouds)

കത്തുന്ന സൂര്യനിൽ നിന്നു നമ്മളെ കാത്തു സൂക്ഷിക്കുന്നതു മേഘങ്ങളാണ്. ഇക്കാരണത്താൽ ദൈവത്തെ പൂർണ്ണമായും അറിയാൻ സാധിക്കാത്ത നമ്മുടെ കഴിവില്ലായ്മയെ മേഘങ്ങൾ പ്രതിനിധാനം ചെയ്യുന്നു. സർവ്വവ്യാപിയായ ദൈവത്തിനും നമുക്കു ഇടയിലുള്ള ഒരു മൂടുപടമായി മേഘങ്ങളെ കാണാറുണ്ട്.

പരിശുദ്ധ മറിയത്തെയും ഏലിയ്യാ പ്രവാചകനെയും ബന്ധപ്പെടുത്തി ഒരു കർമ്മലീത്താ പാരമ്പര്യം ഉണ്ട്. വരൾച്ചയുടെ നാളിൽ ഏലിയ്യാ ജലത്തിനായി ഒരു സേവകനെ കടലിൽ അയക്കുന്നു. ഇതു ഏഴു തവണ ആവർത്തിച്ചു അവസാനം ഒരു മേഘം വരുന്നതു അവൻ കണ്ടു. കർമ്മ ലീത്താ പാരമ്പര്യത്തിൽ മഴയെ കൊണ്ടുവരുന്ന, വരണ്ട ആത്മാവിൽ പുതു ജീവന്റെ മഞ്ഞു പെയ്യിക്കുന്ന ആ മേഘം പരിശുദ്ധ മറിയമാണ്. ഇത് ഒരു ഉടമ്പടിയാണ്. മറിയത്തിന്റെ ഉദര മേഘത്തിലൂടെ യേശുവാകുന്ന ജീവ മഴ ഈ ഭൂമിയിൽ ചെയ്തിറങ്ങി.

നക്ഷത്രങ്ങൾ (Stars)

ദൈവീകമായ വഴി നടത്തിലിന്റെ പ്രതീകങ്ങൾ ആണു ബൈബളിൽ നക്ഷത്രങ്ങൾ. ഉണ്ണി യേശുവിനെ കാണാൻ ബെത്ലേഹമിലക്കു വന്ന പൂജ രാജാക്കാരെ നയിച്ച നക്ഷത്രം ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ്. പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടു കീരീടം ധരിച്ചവളായി പരിശുുദ്ധ കന്യകാ മറിയത്തെ നമ്മൾ വെളിപാടു പുസ്തകത്തിൽ കണ്ടുമുട്ടുന്നു. ഈ ലോകത്തിലെ ദുരിതങ്ങൾക്കിടയിൽ സ്വർഗ്ഗീയ വാതിൽ ചൂണ്ടിക്കാണിച്ചു തരുന്ന സമുദ്ര താരമായും മറിയത്തെ വിശേഷിപ്പിക്കാറുണ്ട്.

സൂര്യൻ ( Sun)

റോമൻ ഐതീഹ്യത്തിലെ ജയിക്കപ്പെടാത്ത സൂര്യനെ“Sol Invictus” സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന സൂര്യനെ ആദിമ ക്രൈസ്തവർ ക്രിസ്തുവിനെ സൂചിപ്പിക്കാൻ സാധാരണ രീതിയിൽ ഉപയോഗിച്ചിരുന്നു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീയായി വെളിപാടിന്റെ പുസ്തകം മറിയത്തെ ചിത്രീകരിക്കുന്നുണ്ട്. ഉദിച്ചുയരുന്ന സൂര്യനെ നോക്കി കിഴക്കോട്ടു തിരിഞ്ഞാണ് ക്രൈസ്തവർ പ്രാർത്ഥിച്ചിരുന്നത്.

ചന്ദ്രൻ (Moon)

ദൈവപുത്രന്റെ പ്രഭ എപ്പോഴും പ്രതിഫലിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെയാണു ചന്ദ്രൻ പലപ്പോഴും പ്രതിനിധാനം ചെയ്യുക. വെളിപാടു പുസ്തകത്തിൽ ചന്ദ്രനെ പാദപീഠമാക്കിയ മറിയത്തെ നാം കണ്ടുമുട്ടുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പ മറിയത്തിന്റെ പാദത്തിനടിയിലുള്ള ചന്ദ്രനെ മരണത്തിന്റെറെയും നശ്വരതയുടെയും അടയാളമായി  വ്യാഖ്യാനിക്കുന്നു. പ്രചുര പ്രചാരത്തിലുള്ള ഗ്വാഡലുപാ മാതാവിന്റെ ചിത്രത്തിലും മറിയത്തിന്റെ പാദത്തിനടിയിൽ ചന്ദ്രനെ കാണാം. അതിിനെപ്പറ്റിറിയുള്ള ഒരു വ്യാഖ്യാനം ഇപ്രകാരമാണ്, ” അമേരിക്കൻ – മെക്സിക്കോ സംസ്കാരത്തിൽ ചന്ദ്രൻ രാത്രിയുടെ ദേവനാണ്. ചന്ദ്രനെ പാദത്തിനു കീഴിലാക്കിയതു വഴി അന്ധകാരത്തിന്റെ ദേവന്മാരെക്കാൾ മറിയത്തിനു ശക്തിയുണ്ടന്നു വിളിച്ചു പറയുകയാണ്. എന്നാൽ ക്രൈസ്തവ ഐക്കണുകളിൽ മറിയത്തിന്റെ കാൽപാദത്തിനടിയിൽ കാണുന്ന ചന്ദ്രക്കല മറിയത്തിന്റെ നിത്യ കന്യകാത്വത്തെയാണു സാധാരണ സൂചിപ്പിക്കുക. ചിലപ്പോൾ മറിയത്തിന്റെ അമലോത്ഭവ ജനനത്തെയും ചന്ദ്രൻ പ്രതിനിധാനം ചെയ്യാറുണ്ട് .”

മഴവില്ല് (Rainbow)

നോഹയുമായി ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമാണ് മഴവില്ല്. ജലപ്രളയത്തിനുശേഷം ദൈവം നോഹയോടു പറഞ്ഞു, ദൈവം തുടര്‍ന്നരുളിച്ചെയ്‌തു: “എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്‌ഥാപിക്കുന്ന എന്‍െറ ഉടമ്പടിയുടെ അടയാളം ഇതാണ്‌ : ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്‌ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്‌ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്‌ഷപ്പെടും. നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.”(ഉല്‍പത്തി 9 12-:15) . അതിനാൽ മഴവില്ലു കാണുമ്പോൾ ദൈവത്തിന്റെ വിശ്വസ്തതയും കാരുണ്യവുമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ