സീറോ മലബാർ കൈത്താക്കാലം അഞ്ചാം ബുധന്‍ ആഗസ്റ്റ് 11 മത്തായി 7: 15-20 നന്മ

നമ്മുടെ ഉള്ളിലുള്ള നന്മകളുടെ പ്രതിഫലനമാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ആളുകള്‍ നമ്മെ വിലയിരുത്തുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴിയാണ്. നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഹൃദയം ശുദ്ധമായിരിക്കണം; ഉള്ളില്‍ നന്മ നിറഞ്ഞിരിക്കണം. ഉള്ളിലുള്ളതാണല്ലോ പുറത്തു വരുന്നത്.

എല്ലാ മേഖലകളിലും അങ്ങനെയാണ്. കുടുംബപ്രാര്‍ത്ഥനയില്ലാത്ത കുടുംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ എങ്ങനെയാണ് പ്രാര്‍ത്ഥനയുടെ വ്യക്തികള്‍ ആകുന്നത്‌? സംസാരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ എങ്ങനെയാണ് നല്ല വാക്കുകള്‍ പറയുന്നത്? ഉള്ളിലുള്ളതാണ് പുറത്തു വരുന്നത്. നമുക്ക് ഹൃദയം നന്മകളാല്‍ നിറയ്ക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.