15 സെക്കന്റിൽ താഴെയുള്ള ചില പ്രാർത്ഥനകൾ

ദൈവത്തിലേക്ക് ഹൃദയം തിരിക്കലാണ് പ്രാർത്ഥന. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ പ്രാർത്ഥനയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “എന്നെ സംബന്ധിച്ചിടത്തോളം ഹൃദയം ഉയർത്തലാണ് പ്രാർത്ഥനാ. സ്വർഗ്ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടമാണത്.” ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്താൻ 15 സെക്കന്റിൽ താഴെയുള്ള ചില പ്രാർത്ഥനകൾ താഴെ ചേർക്കുന്നു.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ.

കർത്താവേ കനിയണമേ.

കർത്താവായ ഈശോയെ എന്നെ രക്ഷിക്കണമേ

ഏറ്റവും മാധുര്യമുള്ള ഈശോയെ, എന്റെ വിധിയാളനാകാതെ, എന്റെ രക്ഷകനാകണമേ.

അനുഗ്രഹീതനായ ദൈവമേ, അവിടുത്തെ പരിശുദ്ധ നാമം അനുഗ്രഹീതമാകട്ടെ.

ഈശോ മറിയം യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനുയോജ്യമാക്കണമേ.

ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.

ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ജീവനുള്ള ദൈവത്തിന്റെ പുത്രനായ ഈശോയെ, പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ.

കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

ഈശോയെ നിന്നെ ഞങ്ങൾ കമ്പിട്ടാരാധിക്കുന്നു എന്തെന്നാൽ വിശുദ്ധ കുരിശിനാൽ നീ ലോകത്തെ രക്ഷിച്ചു.

ദൈവമേ, അങ്ങയുടെ ഹിതം നിറവേറട്ടെ.

എന്റെ ദൈവമേ എല്ലാം അങ്ങേക്കായി.

എന്റെ ദൈവം എന്റെ സമസ്തവും.

പരിശുദ്ധാത്മാവേ വരേണമേ.

ദൈവമേ നിന്നോടു തെറ്റു ചെയ്തതിനു എന്നോടു ക്ഷമിക്കണമേ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.