യേശുവിന്റെ 12 തിരുശേഷിപ്പുകൾ

തിരുശേഷിപ്പുകൾ നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമാണ് വളരെ ലളിതമായി പറഞ്ഞാൽ വിശുദ്ധരുടെയോ വിശുദ്ധരുമായി ബന്ധമുള്ളതോ ആയ ഭൗതിക വസ്തുക്കളെയാണ് തിരുശേഷിപ്പായി കണക്കാക്കുന്നത്. വിശുദ്ധരുടെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്നതിലും പൂജ്യമായി പരിപാലിക്കുന്നതിലും ബഹുമാനിക്കുന്നതിലും കത്തോലിക്കാ സഭ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. ദൈവകൃപ തിരുശേഷിപ്പുകളിലൂടെ വിശ്വാസികളിലേക്ക് പ്രവഹിക്കുന്നതായി സഭ പഠിപ്പിക്കുന്നു.തിരുശേഷിപ്പുകൾ നമ്മുടെ രക്ഷകനായ യേശു വിന്റേതാണങ്കിലോ ? അവയോടുള്ള നമ്മുടെ ഭയ ഭക്തി ബഹുമാനം കൂടുതലായിരിക്കും ,ഇതാ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ലോകപ്രസിദ്ധമായ 12 തിരുശേഷിപ്പുകൾ നമുക്കു പരിചയപ്പെടാം.
1. വിശുദ്ധ കുരിശിന്റെ ശീർഷകം (Titulus Crucis)

ലത്തീൻ ഭാഷയയിൽ തിത്തലൂസ് ക്രൂച്ചിസ് (Titulus Crucis ) എന്നറിയപ്പെടുന്ന യേശുവിനെ കുരിശിൽ തറച്ച കുരിശിന്റെ ഭാഗമായി വിശ്വസിക്കുന്ന കുരിശിന്റെ ഭാഗം റോമിലുള്ള സാന്താ ക്രോച്ചേ ( Santa Croce) എന്ന ദൈവാലയത്തിൽ സംരക്ഷിച്ചിരിക്കുന്നു. യേശുവിന്റെ കുരിശിന്റെ മുകളിൽ ” യൂദമാരുടെ രാജാവ് ” എന്ന പീലാത്തോസ് ഹീബ്രു, ലത്തീൻ ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയ ഫലകമാണിത്. (John 19:19-22).

2. വിശുദ്ധ അങ്കി (The Holy Tunic )

യേശുവിന്റെ കുരിശു മരണത്തിനു മുമ്പ് അണിഞ്ഞിരുന്നതായി വിശ്വസിക്കുന്ന തുന്നലില്ലാതെ നെയ്യപ്പെട്ട വസ്ത്രമാണിത്. ജർമ്മനിയിലെ ട്രിയർ രൂപതയിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് ഈ വിശുദ്ധ വസ്ത്രം സംരക്ഷിച്ചിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ “പടയാളികൾ യേശുവിന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മകൾ മുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.” (യോഹ 19: 23-24) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

3. വിശുദ്ധ കുന്തം (Holy Lance)

ഈ വിശുദ്ധ കുന്തം, ദൈവകൽപിതത്തിന്റെ കുന്തം, ലോങ്ങിനൂസിന്റെ കുന്തം, ക്രിസ്തുവിന്റെ കുന്തം എന്നീ പേരുകളിൽ അറിയപ്പെടുന്നു. യോഹന്നാൻ യേശുവിന്റെ കുരിശുമരണം വിവരിക്കുമ്പോൾ ” പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി” (യോഹ 19: 34) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ തിരുശേഷിപ്പിന്റെ ഒരു ഭാഗം റോമിലുള്ള വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ മുഖ്യ അൾത്താരയുടെ തൂണിൽ സ്ഥാപിച്ചിരിക്കുന്നു. മറ്റൊരു ഭാഗം ആസ്ട്രിയയിലെ വിയന്നായിലുള്ള ഹാബ്സ് ബുർഗ് ഇംപീരിയൽ ട്രെഷറിയിൽ ( Habsburg Imperial Treasury) സൂക്ഷിച്ചിരിക്കുന്നു.

4. വിശുദ്ധ കോവണിപ്പടികൾ (The Holy Stairs)

വിശുദ്ധ കോവണിപ്പടികൾ സ്കാളാ ഷാന്താ (Scala Sancta) എന്നാന്ന് ലത്തീൻ ഭാഷയിൽ അറിയപ്പെടുക. ക്രിസ്തീയ പാരമ്പര്യമനുസരിച്ച് ജറുസലേമിലുള്ള പീലാത്തോസിന്റെ പ്രൊത്തോറിയത്തിലേക്കു നയിക്കുന്ന കോവണിപ്പടികളാണിത്. ഈ പടികളിലൂടെയാണ് യേശു പീലാത്തോസിന്റെ അടുത്തേക്കു പോകുന്നതും വിചാരണ വേളയിൽ നിലകൊണ്ടതും. ഈ പടികൾ നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലെനാ രാജ്ഞി റോമിലേക്കു കൊണ്ടുവരുകയും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥാപിക്കുകയും ചെയ്തു. 28 മാർബിൾ പടികൾ തടികൊണ്ടു അവരണം ചെയ്താണു സംരക്ഷിച്ചിരിക്കുന്നത്.

5. ടൂറിനിലെ തിരുക്കച്ച (The Shroud of Turin)

ടൂറിനിലെ തിരുക്കച്ചയാണ് മാനവ ചരിത്രത്തിൽ പ്രസിദ്ധമായതും ശാസ്ത്രീയമായ പരീക്ഷണത്തിനു വിധേയമായതുമായ യേശുവിന്റെ തിരുശേഷിപ്പ്.1898 മെയ് മാസം ഇരുപത്തിയെട്ടാം തീയതി സെക്കൻഡോ പിയ എന്ന ഫോട്ടോഗ്രാഫർ ഈ തിരുക്കച്ചയുടെ ചിത്രത്തിന്റെ നെഗറ്റീവ് പരിശോധിക്കുമ്പോഴാണ് യേശുവിന്റെ രൂപം അതിൽ ആദ്യമായി കാണുന്നത്. ഈ ചിത്രം ടൂറിനിലെ കത്തീഡ്രലിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിനു പിന്നീടു അനുവാദം നൽകി. 1958ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ യേശുവിന്റെ തിരുമുഖ ഭക്തിയുടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിനു അനുമതി നൽകി.
6. വിശുദ്ധ കുരിശിന്റെ ഭാഗങ്ങൾ

യാർത്ഥ കുരിശിന്റെ ഭാഗങ്ങൾ ലോകത്തിൽ വിവിധ ദൈവാലയങ്ങളിൽ പ്രതിഷ്ഠിച്ചട്ടുണ്ട് ആസ്ട്രിയായിലെ വിയന്നയിലുള്ള ഇമ്പീരിയൽ ട്രെഷറിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ കുരിശിന്റെ ഭാഗമാണിത്

7. വിശുദ്ധ ആണികൾ (The Holy Nails)

ജർമ്മനിയിലെ ബാംബർഗ് കത്തീഡ്രലിലാണ് യേശുവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചു എന്നു വിശ്വസിക്കുന്ന വിശുദ്ധ ആണി സൂക്ഷിച്ചിരിക്കുന്നത്

8. വിശുദ്ധ കാസ (The Holy Chalice)


യേശു അന്ത്യത്താഴ സമയത്തു വിശുദ്ധ കുർബാന സ്ഥാപിക്കാൻ ഉപയോഗിച്ചു എന്നു വിശ്വസിക്കുന്ന തിരുകാസ സ്പെയിനിലെ വലൻസിയയിലുള്ള കത്തീഡ്രലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

9. പൂജ രാജാക്കന്മാർ സമർപ്പിച്ച സമ്മാനങ്ങൾ (The Gifts of the Magi)

യേശു ജനിച്ചതറിഞ്ഞു പൗരസ്ത്യ ദേശത്തു നിന്നു രാജാക്കന്മാർ കാണാൻ വന്നപ്പോൾ സമർപ്പിച്ച സ്വർണ്ണവും കുന്തിരിക്കവും മീറയും ഗ്രീസിലെ മൗണ്ട് ആത്തോസിലുള്ള വിശുദ്ധ പൗലോസിന്റെ ആശ്രമത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്

10. മുൾക്കിരീടം (The Crown of Thorns)

യേശുവിന്റെ പീഡാനുഭവ കുരിശുമരണ വേളകളിൽ ശിരസ്സിൽ അണിഞ്ഞിരുന്ന മുൾക്കിരീടം ഫ്രാൻസിലെ പാരീസിലുള്ള പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിലാണു പരിപാവനമായി സൂക്ഷിച്ചിരിക്കുക

11.ചമ്മട്ടികൊണ്ടടിക്കാൻ കെട്ടിയിട്ട സ്തൂപം (The Pillar of the Flogging)

 

പീഡാനുഭവ വേളയിൽ യേശുവിനെ ഒരു സ്തൂതൂപത്തിൽ കെട്ടിയിട്ടാണു ചമ്മട്ടികൊണ്ടു പ്രഹരിച്ചത് .ഈ സ്തൂപം റോമിലെ വിശുദ്ധ പ്രാസ്സേഡസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു.

12. യേശുവിന്റെ തിരുരക്തം (A Vial of the Holy Blood of Jesus)

അരമത്തിയക്കാരൻ ജോസഫ് ശേഖരിച്ചു എന്നു വിശ്വസിക്കുന്ന യേശുവിന്റെ തിരുരക്തം സൂക്ഷിച്ചിരിക്കുന്ന ഒരു ചെപ്പ് ബൽജിയത്തെ ബ്രൂക്സിലുള്ള തിരുരക്തത്തിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.