സഭയെ തകർക്കുന്ന ആയുധങ്ങൾ

സഭയെ തകർക്കാൻ സാത്താൻ ഉപയോഗിക്കുന്ന രണ്ട് ആയുധങ്ങളാന്ന് വിഭാഗീയതയും സമ്പത്തും. ഇതിലെ മുഖ്യ ആയുധം വിഭാഗീയതയാണ്.
പുതിയതായി സ്ഥാനമേറ്റ മെത്രാൻമാരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. സുവിശേഷവത്കരന്നത്തിനുള്ള തിരുസംഘം സംഘടിപ്പിച്ച പഠനശിബിരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുതിയ മെത്രാൻമാർ.
തീർത്ഥാടകർ എന്ന നിലയിൽ ദൈവകാരുണ്യം അനുഭവിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ഈ കാരുണ്യം തങ്ങളെ എൽപിക്കപ്പെട്ട അജഗണങ്ങൾക്കും പകർന്നു നൽകണമെന്നും, വൈദീകരോട് എപ്പോഴും നല്ല അടുപ്പം സൂക്ഷിക്കണമെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.

“ജാഗരൂകരായിരിക്കുവിൻ, സുവിശേഷവത്കരണത്തിനായി, നിങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധങ്ങളായ അജപാലന പ്രവർത്തനങ്ങളിൽ ഒരിക്കലും നിലനിൽക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ ആയ വിഭാഗീയത നശിപ്പിക്കുകയോ നിരാശരാക്കുകയോ ചെയ്യാതിരിക്കട്ടെ. സഭയെ ഉള്ളിൽ നിന്നു തകർക്കുന്ന സത്താന്റെ മരാകായുധമാണ് ഭിന്നിപ്പ് അഥവാ വിഭാഗീയത ”

പാപ്പാ തുടർന്നു സാത്താന് രണ്ട് ആയുധങ്ങൾ ഉണ്ട് “മുഖ്യ ആയുധം വിഭാഗീയതയാണ്, മറ്റേത് സമ്പത്തും ”

സാത്താൻ അപവാദ പ്രചരണം വഴി ഭിന്നത സൃഷ്ടിക്കുന്നു. അപവാദം പ്രചരിപ്പിക്കുന്നത് തീവ്രവാദം പ്രചരിപ്പിക്കുന്നതു പോലെയാണ്. അപവാദം പറയുന്നവൻ നശിപ്പിക്കാൻ ബോംബുകൾ – അപവാദം – എറിയുന്ന തീവ്രവാദി ആണ്.
പ്രാദേശിക സഭകളെയും സാർവ്വത്രിക സഭയെയും തകർക്കുന്ന ഭിന്നിപ്പിന്റെ അരൂപിക്കെതിരെ പോരാടാൻ പാപ്പാ പുതിയ ഇടയന്മാരോട് അപേക്ഷിച്ചു.

വിവിധ വംശീയ ഗ്രൂപ്പുകൾ ഒന്നിച്ചു വസിക്കുന്ന പ്രദേശങ്ങളിലെ അജപാലന വെല്ലുവിളി അംഗീകരിച്ചു കൊണ്ടു തന്നെ, യാതൊരു കാരണവശാലും വിഭാഗീയതയുടെ പ്രലോഭനങ്ങൾ പ്രേഷിത മേഖലയിൽ ഉടലെടുക്കാൻ അനുവദിക്കരുതെന്ന് പാപ്പ മെത്രാൻമാരെ ഓർമ്മപ്പെടുത്തി. അവർക്കിടയിലുള്ള വ്യത്യാസങ്ങൾ ക്രിസ്തീയ സമുഹങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ഒരിക്കലും അനുവദിക്കരുത്

പ്രാർത്ഥനയും പ്രായശ്ചിത്തവും

ദൈവകൃപയിൽ ആശ്രയിച്ച്, പ്രാർത്ഥനയിലൂടെയും പ്രായശ്ചിത നിർവ്വഹണത്തിലൂടെയും,  ബുദ്ധിമുട്ടാണങ്കിലും ഈ വെല്ലുവിളികളെ നേരിടാൻ സാധിക്കുമെന്ന് പാപ്പാ മെത്രാന്മാരെ ഓർമ്മപ്പെടുത്തി.

ഗോത്ര-സാംസ്കാരിക വ്യത്യാസങ്ങൾക്കപ്പുറം സഭ ഐക്യത്തിന്റെ അടയാളമായി അവളെത്തന്നെ എന്നും പ്രതിഷ്ഠിക്കണം. ഐക്യത്തിന്റെ ദൃശ്യ അടയാളമായ മെത്രാൻമാരുടെ കടമയാണ് പ്രാദേശിക സഭകളിൽ സഭാംഗങ്ങൾ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കുക എന്നത്, പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.