ലത്തീൻ ഏപ്രിൽ 10 യോഹ. 8:31-42 സ്വാതന്ത്ര്യം

സത്യം നിങ്ങളെ സ്വതന്ത്രരാക്കും (വാക്യം 32).

സ്വാതന്ത്ര്യം എന്നത് ഒരു ശാരീരിക അവസ്ഥയായി കാണുകയാണെങ്കിൽ അത് അടിമത്വം, തടവറ, ചൂഷണം എന്നിവയിൽ നിന്നുള്ള മോചനമാണെന്ന് അർത്ഥമാക്കാം. എന്നാല്‍, ആത്‌മാവിൻ്റെ അനുഭവം എന്ന അർത്ഥത്തിൽ  സ്വാതന്ത്യ്രം എന്നത് ദൈവദാനമായ “സ്വതന്ത്രമനസ്സിൻ്റെ ദൈവേഷ്ടപരമായ ഉപയോഗമാണ്.

സ്വാതന്ത്യ്രം എന്ന അനുഭവം ഉത്ഭവിക്കുന്നത് സ്വതന്ത്രമനസ്സില്‍ നിന്നുമാണ്. സ്വതന്ത്രമനസ്സ് എന്ന ദാനം ദൈവം മനുഷ്യന് നൽകിയിരിക്കുന്നത് തന്നിഷ്ടം പ്രവർത്തിക്കാനല്ല. മറിച്ച്, ദൈവേഷ്ടം തിരഞ്ഞെടുക്കാനും ദൈവപരിപാലനയിൽ ആശ്രയിക്കാനും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും വേണ്ടിയാണ്.

പാപത്തെ തിരസ്കരിച്ച് സ്വതന്ത്രമനസിൻ്റെ ദൈവേഷ്ടപരമായ ഉപയോഗത്തിലൂടെ  ദൈവമക്കളുടെ സ്വാതന്ത്യ്രം അനുഭവിക്കാൻ നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു.  ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ