രക്തസാക്ഷിത്വം ദൈവത്തില്‍ നിന്നുള്ള കൃപയാണ്

വിശുദ്ധ ഓസ്‌കാര്‍ റൊമേരയുംടെ മഹത്വീകരണം

വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടയില്‍ രക്തസാക്ഷിയായ വിശുദ്ധനാണ് ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേരോ. സ്‌നേഹത്തിന്റെ മഹത്തായ ത്യാഗമായിരുന്നു ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേരയുടെ രക്തസാക്ഷിത്വം. തന്റെ രക്തം കൊണ്ടാണ് അവിടുന്ന് ദൈവത്തിന്റെ സുവിശേഷം ലോകമെങ്ങുമെത്തിച്ചത്. ദിവ്യകാരുണ്യത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. തന്റെ ജീവന്‍ നല്‍കിയാണ് അവിടുന്ന് സുവിശേഷപ്രഖ്യാപനത്തില്‍ മുദ്ര വച്ചത്.

സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച നിരവധി വ്യക്തിത്വങ്ങള്‍ നമുക്കുണ്ട്. അവരെയെല്ലാം ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ഇപ്പോഴും വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി ജനങ്ങള്‍ തങ്ങളുടെ ജീവന്‍ ബലി കഴിക്കുന്നുണ്ട്. വിശുദ്ധിയുടെ സമ്പന്നമായ വിളവെടുപ്പില്‍ അവര്‍ പങ്കാളികളാകും. വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെ പാതയിലേക്ക് ദൈവം അവരെ നയിക്കും. ജനിക്കുമ്പോള്‍ ആരും രക്തസാക്ഷിത്വത്തിലേക്ക് എത്തുന്നില്ല.ദൈവം നല്‍കുന്ന പ്രത്യേക കൃപയാലാണ് അത് സാധ്യമാകുന്നത്. മരിക്കാന്‍ വരെ സന്നദ്ധമാകുന്ന രീതിയില്‍ ആയിരിക്കണം നമ്മുടെ വിശ്വാസം. ഒരു രക്തസാക്ഷി ഒരിക്കലും വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നില്ല.അവര്‍ എന്നെന്നും സഭയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ വിശ്വാസത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ചവര്‍ എന്നെന്നും വിശുദ്ധരോടൊപ്പം ജീവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.