പ്രലോഭനത്തെ നേരിടുമ്പോള്‍ ക്രിസ്തുവിനെ മാതൃകയാക്കാം: മാര്‍പാപ്പ

പാപപ്രലോഭനത്തെ നേരിടുമ്പോള്‍ നാം മാതൃകയാക്കേണ്ടത് ക്രിസ്തുവിനെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പിശാചിനെ ദൂരെയകറ്റുക, അല്ലെങ്കില്‍ ദൈവവചനം കൊണ്ട് മറുപടി പറയുക, ഒരിക്കലും പിശാചിനോട് സംവാദത്തിന് നില്‍ക്കരുത് – പാപ്പാ പറഞ്ഞു.

മരുഭൂമിയില്‍ വച്ച് പിശാച് പരീക്ഷിക്കുമ്പോള്‍ യേശു അവനോട് സംസാരിച്ചു നില്‍ക്കുന്നില്ല. സ്വന്തം വാക്കുകള്‍ കൊണ്ടല്ല, ദൈവവചനം കൊണ്ടാണ് യേശു പിശാചിനെ നേരിടുന്നത് – പാപ്പാ വിശദീകരിച്ചു.

പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പാപത്തെക്കുറിച്ച് പിശാചുമായി തര്‍ക്കിക്കാന്‍ നില്‍ക്കും. ഒരിക്കലും പിശാചുമായി സംസാരിക്കാന്‍ നില്‍ക്കരുത്. രണ്ടു കാര്യങ്ങളാണ് യേശു ചെയ്യുന്നത്. അവനെ ആട്ടിപ്പായിക്കുന്നു. മരുഭൂമിയില്‍ വച്ച് അവിടുന്ന് അവനോട് ദൈവ വചനം ഉപയോഗിച്ച് മറുപടി പറയുന്നു: “നിങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും പ്രലോഭനത്തോട് സംവാദത്തിന് നില്‍ക്കരുത്. പിശാചുമായി സംഭാഷണത്തിന് നില്‍ക്കരുത്” – പാപ്പാ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.