പാപമോചനത്തിനായി നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുക

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

അനന്തമായ കരുണയുടെ സാന്നിദ്ധ്യമാണ് ദൈവം എന്ന് അറിയുക. ദൈവത്തിന്റെ തിരുവെഴുത്തുകള്‍ അവിടുത്തെ കരുണയും നീതിയും വെളിപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ പരിപൂര്‍ണ്ണമായ നീതിയോട് അനുരജ്ഞനപ്പെട്ട് ജീവിക്കേണ്ടത് ആവശ്യമാണ്. എങ്ങനെയാണ് അവിടുത്തെ കരുണയോടും നീതിയോടും അനുരജ്ഞനപ്പെട്ട് ജീവിക്കേണ്ടത്? ഒരേ സമയം നീതി നടപ്പില്‍ വരുത്തുകയും അവിടെ അനുകമ്പ ഉണ്ടായിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഭൗതികതലത്തില്‍ വൈരുദ്ധ്യം  നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ദൈവത്തിന്റെ കരുണയില്‍ തന്നെ അവിടുത്തെ നീതി നിലനില്‍ക്കുന്നുണ്ട്.

നീതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. അതിന്റെ ശിക്ഷയെക്കുറിച്ചും പ്രത്യുപകാരത്തെക്കുറിച്ചുമാണ് നാം ഓര്‍ക്കുന്നത്. നിയമപരമായ ഇത്തരത്തിലുള്ള നീതികള്‍ ചിലപ്പോള്‍ തി•യെ മറികടക്കാറില്ല. പക്ഷേ അതിന്റ വേലിയേറ്റം സമൂഹത്തില്‍ ഉണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള നീതി ഒരു പ്രക്രിയ ആണെന്ന് വിശുദ്ധ ബൈബിള്‍ പറയുന്നു. നമ്മുടെ തിരുവെഴുത്തുകള്‍ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥ നീതിയാണ്. കുറ്റവാളികളോടും തെറ്റ് ചെയ്ത വ്യക്തികളോടും നേരിട്ട് ഇടപെഴകാന്‍ ദൈവത്തിന്റെ വചനത്തിന് സാധിക്കുന്നു. തെറ്റുകള്‍ എന്താണെന്ന് മനസ്സിലാക്കി കൊടുക്കാനും പശ്ചാത്തപിച്ച് പരിവര്‍ത്തനമുള്ളവരാകാനും വിശുദ്ധ ബൈബിള്‍ സഹായിക്കുന്നു. വ്രണിത ഹൃദയമുള്ളവന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നു. ഹൃദയം തുറന്നുള്ള ആത്മാര്‍ത്ഥമായ പശ്ചാത്താപത്തിന് പാപമോചനത്തിലേക്ക് നയിക്കാന്‍ സാധിക്കും.

സാധാരണ മനുഷ്യര്‍ക്ക് ഇത് വളരെ പ്രയാസമുള്ള കാര്യമാണ്. നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാന്‍ നാം തയ്യാറാകുകയില്ല. എന്നാല്‍ ദൈവത്തിന്റെ നീതി അത്തരത്തിലുള്ളതല്ല. അവിടുന്ന് നമ്മുടെ ശിക്ഷാവിധി അന്വേഷിക്കുന്നില്ല. അവിടുത്തെ മക്കളുടെ രക്ഷ മാത്രമാണ് ദൈവം ആഗ്രഹിക്കുന്നത്. എല്ലാവരെയും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. പിതാവായ ദൈവം തന്റെ കരുണ തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമുക്ക് വെളിപ്പെടുത്തി തന്നു. ദൈവം നമ്മളോട് ക്ഷമിച്ചത് പോലെ നമ്മളും ക്ഷമിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.