തൊഴിലാളികളെയും അവരുടെ ആവശ്യങ്ങളെയും പിന്തുണയ്ക്കുക

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

ഏറ്റവും താഴെത്തട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണുള്ളത്. അവര്‍ക്ക് വിശ്രമിക്കാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും അവകാശമുണ്ട്. ശാരീരികമായ വിശ്രമം മാത്രമല്ല അവര്‍ക്ക് വേണ്ടത്. ആത്മീയ ഉണര്‍വ്വ് കൂടി ആവശ്യമാണ്. അതിന് വേണ്ടിയാണ് ഞായറാഴ്ച അവര്‍ക്ക് അവധി നല്‍കുന്നത്. സൃഷ്ടിയുടെ ഏഴാം ദിവസം ദൈവം വിശ്രമിക്കുകയാണ് ചെയ്തത്. തൊഴിലില്ലായ്മയുയെും തൊഴിലിന്റെയും അപര്യാപ്തത ഇന്നത്തെ സമൂഹത്തില്‍ രൂക്ഷമാണ്.

തൊഴില്‍രഹിതരായവര്‍ മാത്രമല്ല അവരുടെ കുടുംബങ്ങളും വളരെയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അവരുടെ അമ്മമാര്‍, സഹോദരങ്ങള്‍, കുട്ടികള്‍, ബന്ധുക്കള്‍ എല്ലാവരും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവരെയെല്ലാം ഓര്‍ക്കേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കൂടാതെ സൃഷ്ടിയുടെ അന്തസ്സ് മാനിക്കപ്പെടേണ്ടതാണ്. ക്രിയാത്മകമായ തൊഴിലിലൂടെയാണ് ഓരോ തൊഴിലാളിയും കടന്നു പോകുന്നത്. അതിനാല്‍ അവര്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്‍കേണ്ടത് അത്യാവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.