ജോര്‍ദാന്‍ നദി

ജോര്‍ദാന്‍ നദിയില്‍ വച്ചായിരുന്നു യേശുവിന്റെ ജ്ഞാനസ്‌നാനം നടന്നത്. ഇസ്രയേലിന് ലഭിക്കുന്ന ശുദ്ധജലത്തില്‍ 70% ഈ നദിയില്‍ നിന്നാണ്.

സ്‌നാപക യോഹന്നാന്‍ ജ്ഞാനസ്‌നാനം നല്‍കിയിരുന്ന നദിയാണ് ജോര്‍ദ്ദാന്‍. ബൈബിളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നതും ഈ നദിയാണ്. പഴയ നിയമത്തില്‍ പ്രവാചകòmരായ ഏലിയായുടേയും ഏലീഷായുടേയും പ്രവര്‍ത്തനങ്ങള്‍ ജോര്‍ദ്ദാന്‍ നദിക്കരയില്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വാഗ്ദത്ത ഭൂമിയിലേക്ക് ഇസ്രയേല്‍ക്കാര്‍ പ്രവേശിച്ചത് പകുത്ത് രണ്ടായി മാറിയ ജോര്‍ദ്ദാനിലൂടെയാണെന്ന് ജോഷ്വായുടെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.