കരുണയുടെ അടയാളം

ജനറല്‍ ഓഡിയന്‍സ്

കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ യേശുവിന്റെ കാരുണ്യത്തെക്കുറിച്ചാണ് നാം ഓര്‍ക്കേണ്ടത്. കാനായിലെ കല്യാണവിരുന്നില്‍ വെളളം വീഞ്ഞാക്കിയ അത്ഭുതപ്രവര്‍ത്തനമാണ് നാം ആദ്യം ധ്യാനിക്കേണ്ടത്. പിതാവായ ദൈവത്തിന് തന്റെ ജനത്തോടുള്ള സ്‌നേഹവും കരുണയും വെളിപ്പെടുന്ന സംഭവമാണിത്. ദൈവം നമുക്ക് നല്‍കുന്ന അടയാളമെന്നാണ് വിശുദ്ധ ജോണിന്റെ വെളിപ്പെടുത്തല്‍. തന്റെ ആഴമേറിയ സ്‌നേഹം വെളിപ്പെടുത്താന്‍ ക്രിസ്തു ഒരു വിവാഹവീടിനെയാണ് വേദിയായി തെരെഞ്ഞെടുത്തു. തിരുസഭ’ തന്റെ വധുവായി എത്തുന്ന അന്ത്യവിധിയുടെ നാളുകളെയാണ് ക്രിസ്തു ഈ പ്രവര്‍ത്തനത്തിലൂടെ വെളിപ്പെടുത്തിയത്. പച്ചവെളളത്തെ ആചാരപരമായ മുന്തിയ തരം വീഞ്ഞാക്കിമാറ്റിയപ്പോള്‍ നിയമത്തിന്റെയും പ്രവാചകരുടെയും പൂര്‍ത്തീകരണം പിതാവായ ദൈവം തന്നിലൂടെ നിറവേറ്റുമെന്ന് ക്രിസ്തു ഇതിലൂടെ വെളിപ്പെടുത്തി. മറിയം കലവറക്കാരോട് ഇപ്രകാരമാണ് പറഞ്ഞത് ‘അവന്‍ പറഞ്ഞത് പോലെ ചെയ്യുക’. സഭയ്ക്ക് ഒരു പുതിയ ജീവന്‍ നല്‍കാന്‍ ക്രിസ്തുവിന് കഴിയും എന്നാണ് മറിയത്തിന്റെ ഈ വാചകത്തിന്റ അര്‍ത്ഥം.

ദൈവത്തിന്റെ സ്‌നേഹത്തിലേക്കും കാരുണ്യത്തിലേക്കുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവരാജ്യത്തില്‍ അംഗമായി അവിടുത്തെ സ്‌നേഹവും വിരുന്നും ആസ്വദിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍ എന്ന സന്ദേശമാണ് കാനായിലെ കല്യാണവിരുന്നിലെ അത്ഭുതം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും കാരുണ്യവര്‍ഷത്തിന്റെ പ്രാര്‍ത്ഥനകളും മംഗളങ്ങളും ഞാന്‍ അര്‍പ്പിക്കുന്നു. കര്‍ത്താവായ യേശുവിന്റെ വിളി സ്വീകരിക്കാന്‍ കാരുണ്യവര്‍ഷത്തില്‍ എല്ലാവരും തയ്യാറാകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.