ഒക്ടോ: 29 മത്താ 25:14-30 സ്വയം തിരിച്ചറിയുക

ഉള്ളവന് നല്കപ്പെടും അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും (25,29). നമ്മുടെ മനസ്സുകളില്‍ ഒരുപാട് അസ്വസ്ഥതകള്‍ തീര്‍ക്കുന്ന വാക്കുകളാണിത്. ആര്‍ക്കും നല്‍കാതെ ആരോടും പറയാതെ മണ്ണിട്ടുമൂടിയ എത്ര താലന്തുകളാണ് നമുക്കുള്ളത്? ഏതൊക്കെയോ മണ്‍ഖനികളില്‍ മോചനവും കാത്തുകിടക്കുന്ന നമ്മിലെ നന്മയുടെ നിധികള്‍ക്ക് ഇനിയെന്നാണ് ഒരു ശാപമോക്ഷം? കുഴിച്ചു മൂടിയ നിധികളെ പുറത്തെടുക്കുക. കഴിവുകളില്‍ നീ കണ്ണുവെച്ചപ്പോള്‍, ദൈവം നിനക്ക് നല്‍കിയ നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ആന്തരിക കഴിവുകളെ അറിയാതെ പോയിട്ടുണ്ടെങ്കില്‍ ഇന്ന് തന്നെ തിരിച്ചറിയുക. നീയും കഴിവുള്ളവനാണ്.

29 ശനി
1 കോറി 15:29-34
മത്താ 25:14-30
സ്വയം തിരിച്ചറിയുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.