സീറോ മലങ്കര. ഫെബ്രുവരി- 15. യോഹ 14:1-6. ഈശോയെ അറിയുക.

ഹൃദയം അസ്വസ്ഥമാകാതിരിക്കണമെങ്കിൽ പിതാവിലും പുത്രനിലും വിശ്വസിക്കണം. പിതാവിൽ എത്തണമെങ്കിൽ പുത്രനെ അറിയണം. പുത്രനാണ് പിതാവിലേക്കുള്ള വഴി. നിന്റെ ഹൃദയം അസ്വസ്ഥമാകുന്നുണ്ടെങ്കില്‍, പിതാവിലും പുത്രനിലും ഉള്ള നിന്റെ വിശ്വാസത്തിനു കോട്ടം തട്ടിട്ടുണ്ട്. വഴിയാണ് ഈശോ, അവന്റെ വഴിയെ നടന്നാല്‍ നമ്മള്‍ സത്യം തിരിച്ചറിയും, നിത്യ ജീവനിലെക്കുള്ള മാര്‍ഗം കണ്ടെത്തും. അതിനാല്‍, ഈശോയെ അറിയാം, വിശ്വസിക്കാം. കാരണം അവനെ അറിഞ്ഞാല്‍ പിതാവിനെ അറിയും, വഴിയും സത്യവും അറിയും, നിത്യ ജീവന്‍ ലഭിക്കും, ഒപ്പം നിന്റെ ഹൃദയം അസ്വസ്ഥമാകാതിരിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.