സീറോ മലങ്കര. ജനുവരി-9. ലൂക്കാ 12: 4-12 പരിശുദ്ധാൽമാവിനെതിരായ ദൂഷണം

ഈശോയെ മനുഷ്യരുടെ മുന്‍പില്‍ ഏറ്റുപറയുന്നവരെയും തള്ളിപറയുന്നവരെയും ദൈവദൂതന്മാരുടെ മുന്‍പില്‍ ഈശോയും ഏറ്റുപറയുകയും തള്ളിപറയുകയും ചെയ്യും. മനുഷ്യ പുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. നീ തിരഞ്ഞെടുക്കുന്നതനുസരിച് നിനക്ക് നന്മയായും തിന്മയായും തിരിച്ചുകിട്ടും. എന്നാല്‍ ഒരിക്കലും ക്ഷമിക്കപ്പെടാത്ത ഒരു തെറ്റാണ് പരിശുദ്ധാൽമാവിനെതിരായ ദൂഷണം. കാരണം നീ അറിയാതെ നിന്നെ വഴി നടത്തുന്നത്, വഴികളില്‍ പ്രകാശം പരത്തുന്നത്, വിവേകവും വിജ്ഞാനവും നല്‍കുന്നത്, ദാനങ്ങളും ഫലങ്ങളും നല്‍കി തിന്മയില്‍ നിന്ന് മാറ്റി നടത്തുന്നത് എല്ലാം പരിശുദ്ധാൽമാവാണ്. അങ്ങനെ നീ എന്ന വ്യക്തിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ദൈവാത്മാവിനെ നീ തള്ളിപറഞ്ഞാല്‍ അത് നിന്നെ ശിക്ഷയിലേക്ക് നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.