സീറോ മലങ്കര. ജനുവരി-11. യോഹ 3: 22-30 അവന്‍ വളര്‍ന്നാല്‍ ഞാന്‍ വളരും

അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണമെന്ന് യോഹന്നാന്‍ പറയുന്നു. അവന്‍ വളര്‍ന്നാല്‍ ഞാന്‍ തളരുമെന്നു കരുതി എങ്ങനെയും ഒന്നാമതെത്താന്‍ പരിശ്രമിക്കുന്ന ഇന്നത്തെ ലോകത്തില്‍ യോഹന്നാന്റെ വാക്കുകള്‍ പ്രസക്തമാകുന്നു. അവന്‍ വളര്‍ന്നാല്‍ ഞാന്‍ കുറയില്ല. മറിച്ച് അവന്റെ വളര്‍ച്ച എന്റെ ഉയര്‍ച്ചയായിരിക്കും. ഒരുവനുവേണ്ടി നീ കുറയാന്‍ തയ്യാറായാല്‍ നീ ദൈവസനിധിയില്‍ നൂറിരട്ടി വളരുകയാണ്. കാരണം നിന്റെ ജീവിതതിലുമുണ്ട്  ദൈവം നല്‍കിയ ഒരുപാടു നിയോഗങ്ങള്‍. അത് നിന്റെ ജീവിതത്തിലൂടെ  നിന്റെ മാതാപിതാക്കള്‍, മക്കള്‍, ജീവിതപങ്കാളി, സഹോദരങ്ങള്‍, അയൽക്കാർ തുടങ്ങി എല്ലാവരും  വളരാന്‍ വേണ്ടിയാണു. അപ്പോഴാണ് നിന്റെ ഈ ഭുമിയിലെ ജീവിതം വിജയിക്കുന്നത്. യോഹന്നാന്‍ വിജയിച്ചത് അവന്റെ നിയോഗമായ ഈശോയുടെ വളര്‍ച്ചക്ക് കാരണക്കാരന്‍ ആയതുകൊണ്ടാണ്. വളര്‍ന്നു പടുവൃഷം ആകാനല്ല നിന്റെ വിളി മറിച്ച് വളർന്നു ഒരു തണല്‍ മരമാകാനുള്ളതാണ്‌. അങ്ങനെ നിന്റെ തണലിൽ ഒരുപാടുപേർ വളരട്ടെ, അതുവഴി നീയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.