സീറോ മലങ്കര. ഏപ്രില്‍-03. ലൂക്കാ 18:31-34 ക്രിസ്തുവിനോടോപ്പമുള്ള യാത്ര വിജയത്തിലേക്കുള്ള യാത്രയാണ്‌.

സഹിക്കാനും മരിക്കാനുമായി ക്രിസ്തു യാത്രയാവണം എന്നത് ശിഷ്യര്‍ക്കു മനസ്സിലാവില്ല. അപകടകരമായ ഒരു യാത്രയായിരുന്നു അവന് ജീവിതം. ദുര്‍ഘടമായ ആ പ്രയാണത്തിനൊടുവിലോ, അവനെ കാത്തിരുന്നത് മരണവും. ഗുരു അവരെ വിളിച്ചത് മരണത്തിലേക്കാണ്. അവരവനെ അനുഗമിച്ചതോ ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ക്കു വേണ്ടിയും. ഗുരുവിന്റെ സ്വപ്നങ്ങള്‍ മനസിലാവാതെ പോവുന്നതാണ് ശിഷ്യത്വത്തിന്റെ വഴികളിലെ മഹാദുരന്തം. വിശ്വാസമില്ലാത്തതുകൊണ്ടാണ് ഭയമുണ്ടാകുന്നത് എന്നാണ് വ്യംഗ്യമായ സൂചന. വിശ്വാസമുണ്ടെങ്കില്‍ ഭയമുണ്ടാകില്ല എന്നര്‍ത്ഥം. എല്ലാ പ്രതിസന്ധികളിലും കൈമുതലായി സൂക്ഷിക്കേണ്ടത് യേശു കൂടെയുണ്ടെന്നുള്ള വിശ്വാസമാണ്. അവനിലുള്ള ശരണമാണ്. എങ്കില്‍ ഭയം നമ്മളെ കീഴ്‌പ്പെടുത്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.