സീറോമലബാര്‍: ജനുവരി 19: യോഹ. 17:1-11 ഓരോ നിമിഷവും വിലപ്പെട്ടതാണ്

ഭൂമിയില്‍ തന്റെ ജോലി പൂര്‍ത്തിയാക്കിയെന്ന് അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു; ചാരിതാര്‍ത്ഥ്യത്തിന്റെ പ്രാര്‍ത്ഥന. എന്തായിരുന്നു അവിടുത്തെ ജോലി? പിതാവിനെ വെളിപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരുപക്ഷേ ഒരു പുരുഷായുസ്സിന്റെ അവസാനം ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ ഈശോയ്ക്കു മാത്രമല്ലാതെ ആര്‍ക്കാണ് സാധിക്കുക? ജീവിതത്തിന്റെ ഒരു നിമിഷംപോലും പാഴാക്കാത്തവന്‍. ഓരോ ദിനാന്ത്യവും ഇപ്രകാരമൊരു പ്രാര്‍ത്ഥനയോടെ കണ്ണടയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.