സിസ്റ്റര്‍ ലൂസിയ  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ലിസ്ബണ്‍: ഫാത്തിമയില്‍ വച്ച് മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് കുട്ടികളില്‍ ഒരാളാണ് സിസ്റ്റര്‍ ലൂസിയ. സിസ്റ്റര്‍ ലൂസിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ തിരുസംഘം അറിയിച്ചു. ഇതിന് വേണ്ടി 15,000-ത്തിലധികം പേജുകള്‍ വരുന്ന തെളിവുകള്‍ ശേഖരിച്ചതായി പോര്‍ച്ചുഗലിലെ കത്തോലിക്ക വൃത്തം അറിയിച്ചു.

97-മത്തെ വയസ്സിലാണ് സിസ്റ്റര്‍ ലൂസിയ മരണപ്പെട്ടത്. സിസ്റ്റര്‍ ലൂസിയാക്കൊപ്പം പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷ്യം വഹിച്ചവരാണ് ഫ്രാന്‍സിസ്‌ക്കോ, ജെസ്സീന്ത മാര്‍ട്ടോ എന്നിവരും. 2000-ല്‍ ഇവര്‍ ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടികള്‍ക്കായി ചെലവഴിച്ചിരുന്നു. സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000-ത്തോളം കത്തുകളില്‍ നിന്നും 61-ഓളം സാക്ഷ്യങ്ങളില്‍ നിന്നുമായിരുന്നു ഈ തെളിവുകളുടെ സമാഹരണം. തെളിവുകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി ഈ അപേക്ഷ പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. മെയ് 12-13 എന്നീ തിയതികളില്‍ ഫ്രാന്‍സീസ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.