വിശുദ്ധരുടെ അന്ത്യമൊഴികൾ

മരണം സന്തോഷത്തോടെ സ്വീകരിച്ചവരാണ് വിശുദ്ധാത്മാക്കൾ, സ്വർഗ്ഗം കൺമുമ്പിൽ കണ്ട് അവർ മൊഴിഞ്ഞ അന്ത്യവചസ്സുകൾക്ക് തലമുറകളെ സ്വാധീനിക്കാൻ കഴിഞ്ഞു. അതിൽ ചില ഉദാഹരണങ്ങൾ

വി. ജോൺ ക്രിസോസ്തോമം
എല്ലാത്തിലും ദൈവത്തിനു മഹത്വമുണ്ടാകട്ടെ

വി.ഇഗ്നേഷ്യസ് ലയോള
ഓ എന്റെ ദൈവമേ

വി.ജോവാൻ ആർക്ക്
ഈശോ,ഈശോ,ഈശോ

വി.തോമസ് മൂർ
ഞാൻ രാജാവിന്റെ നല്ല സേവനകനായി മരിക്കുന്നു, പക്ഷേ ദൈവത്തിന്റെ ആദ്യം

വാ. മിഗുവേൽ അഗസ്റ്റിൽ പ്രോ
ക്രിസ്തുരാജൻ വാഴട്ടെ

വി.ജോൺ പോൾ രണ്ടാമൻ
ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലേക്ക് പോകട്ടെ

വി.കൊച്ചുത്രേസ്യാ
സഹിക്കാൻ കഴിയുന്നതിനപ്പുറം ഞാൻ എത്തിച്ചേർന്നിരിക്കുന്നു, കാരണം എല്ലാ സഹനങ്ങളും എനിക്ക് മാധുര്യമാണ്. എന്റെ ദൈവമേ,ഞാൻ നിന്നെ സ്നേഹിക്കുന്നു.

വി. പാദ്രേ  പിയോ
ഈശോ മറിയം

വി. തോമസ് ബെക്കറ്റ്
ഈശോയുടെ നാമത്തിനു വേണ്ടിയും സഭയുടെ സംരക്ഷണത്തിനു വേണ്ടിയും മരണത്തെ ആശ്ലേഷിക്കാൻ ഞാൻ സന്നദ്ധനാണ്.

വി. സ്റ്റീഫൻ
കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈെക്കൊള്ളണമേ. ഈ പാപം അവരുടെമേൽ ആരോപിക്കരുത്.

വി. ബർണഡറ്റ
പരിശുദ്ധ മറിയമേ, ദൈവത്തിന്റെ അമ്മേ, എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

വി. ചാൾസ് ബറോമിയാ
കർത്താവേ അങ്ങയുടെ ദാസനെ സമാധാനത്തിൽ പോകാൻ അനുവദിക്കണേ.

ആവിലായിലെ വി. അമ്മ ത്രേസ്യാ
എന്റെ കർത്താവേ പോകുവാനുള്ള സമയമായി, നിന്റെ ഹിതം പോലെ ഭവിക്കട്ടെ. എന്റെ കർത്താവേ എന്റെ മണവാളാ, ഞാൻ ആഗ്രഹിച്ച സമയമിതാ വന്നിരിക്കുന്നു. നമ്മുക്ക് നേരിൽ കാണാനുള്ള സമയം വന്നു ചേർന്നിരിക്കുന്നു.

വി. ഗ്രിഗറി ഏഴാമൻ
ഞാൻ നീതിയെ സ്നേഹിച്ചു അനീതിയെ വെറുത്തു. അതിനാൽ ഞാൻ വിപ്രവാസിയായി മരിക്കുന്നു.

വി. ജോൺ ബോസ്കോ
എന്റെ സഹോദരന്മാരെ പരസ്പരം സ്നേഹിക്കുക, എല്ലാവർക്കും നന്മ ചെയ്യുക, ആർക്കും തിന്മ ചെയ്യരുത്… പറുദീസായിൽ ഞാൻ അവർക്കുവേണ്ടി കാത്തിരിക്കുമെന്ന് എന്റെ കുട്ടികളോട് പറയുവിൻ.

വാ : മദർ തേരേസാ
ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

പാദുവായിലെ വി.അന്തോനീസ്
ഞാൻ എന്റെ കർത്താവിനെ കാണുന്നു.

സിയന്നായിലെ വി.കത്രീനാ
എന്റെ സ്നേഹഭാജനമേ, നീ എന്നെ വിളിക്കു, എന്റെ എന്തെങ്കിലും മേന്മ കൊണ്ടല്ല, നിന്റെ കാരുണ്യത്താലും തിരുരക്കത്തിന്റെ ശക്തിയാലും , തിരുരക്തം തിരുരക്തം, പിതാവേ നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു.

വി. മോനിക്കാ
എന്റെ മൃതശരീരം എവിടെ വേണമെങ്കിലും അടക്കം ചെയ്തോ, അതിനു വേണ്ടി നിങ്ങൾ ബുദ്ധിമുട്ടേണ്ട. ഒരു കാര്യം മാത്രമേ എനിക്ക് ചോദിക്കാനുള്ളു: നിങ്ങൾ എവിടെയായിരുന്നാലും അൾത്താരയിൽ എന്നെ ഓർക്കേണമേ

വി.ആഗസ്തീനോസ്
നിന്റെ ഹിതം നിറവേറട്ടെ , കർത്താവായ യേശുവേ വരണമേ

മഹാനായ വി.ആന്റണി
മക്കളെ ദൈവം നിങ്ങളെ രക്ഷിക്കുന്നു. ഞാൻ വേർപിരിയാൻ പോകുന്നു നിങ്ങളോടൊപ്പം ഇനി ഞാനില്ല.

വി. ഡോമിനിക് സാവിയോ
എറ്റവും വിസ്മയകരമായ കാര്യങ്ങൾ ഞാൻ കാണുന്നു.

വി. പത്താം പീയൂസ്
ഞാൻ ദരിദ്രനായി ജനിച്ചു.ദരിദ്രനായി ജീവിച്ചു,ദരിദ്രനായി മരിക്കാനും ആഗ്രഹിക്കുന്നു.

വി. മരിയാ ഗോരേത്തി
ഞാൻ അലക്സാണ്ടറിനോടു ക്ഷമിക്കുന്നു. സ്വർഗ്ഗത്തിൽ എന്നോടൊപ്പം എന്നും അവനും വേണം

വി. മാക്സിമില്യാൻ കോൾബേ
ആവേ മരിയ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.