വധശിക്ഷയെ എതിര്‍ത്ത് വത്തിക്കാന്‍

ജനീവ: വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് ആവശ്യവുമായി ഐക്യരാഷ്ട്രസഭയുടെ  യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി. ജനീവയില്‍ നടന്ന 34-ാം മനുഷ്യാവകാശ കൗണ്‍സില്‍ ചര്‍ച്ചയിലാണ് വത്തിക്കാന്റെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് ആവശ്യമുന്നയിച്ചിരിക്കുന്നത്.

”ഗര്‍ഭപാത്രത്തില്‍ ഉടലെടുക്കുന്ന സമയം മുതല്‍ ജീവന്‍ ദൈവീകമായതാണ്. സ്വാഭാവിക മരണത്തിലൂടെ വേര്‍പെടുന്ന നിമിഷം വരെ മനുഷ്യജീവന് വലിയ മഹത്വമുണ്ട്. അതിനാല്‍ ജീവനെ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. കുറ്റവാളിയായ ഒരാള്‍ക്ക് പോലും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്നു. അതുപോലെ മനുഷ്യരുടെ വിധികള്‍ എപ്പോഴും ശരിയാകണമെന്നില്ല. പിഴവുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിരപരാധിയായ ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വരില്ല. വധശിക്ഷ കുറ്റകൃത്യങ്ങള്‍ക്കുള്ള ശാശ്വതപരിഹാരവുമല്ല.” ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വധശിക്ഷം നിര്‍ത്തലാക്കാന്‍ ഉള്ള യുഎന്നിന്റെ ശ്രമങ്ങളെ വത്തിക്കാന്‍ പ്രസ്താവനയില്‍ പ്രശംസിക്കുന്നുണ്ട്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു അത് നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നുമുള്ള സഭയുടെ പഠനത്തെ ആധാരമാക്കിയാണ് വത്തിക്കാന്‍ വധശിക്ഷയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.