ലോക റിക്കാർഡുകാരന്റെ വിശ്വാസ പ്രഖ്യാപനങ്ങൾ

റിയോ ഒളിമ്പിക്സിൽ ലോക റിക്കാർഡോടെ പുരുഷന്മാരുടെ 400 മീറ്റർ ഓട്ട മത്സരത്തിൽ സുവർണ്ണ നേട്ടം കൈവരിച്ച കായിക താരമാണ് ദക്ഷിണാഫ്രിക്കക്കാരനായ 24 വയസ്സുള്ള വെയ്ഡേ വാൻ നീകേർക്ക് (Wayde van Niekerk). Jesus did it (യേശു ഇതു ചെയ്തു) എന്ന വിശ്വാസ പ്രഖ്യാപനത്തോടെയാന്ന് ലോക റിക്കാർഡോടെയുള്ള സുവർണ്ണ നേട്ടം നീകേർക്ക് ആഘോഷിച്ചത്. അമേരിക്കൻ ഇതിഹാസം മൈക്കിൾ ജോൺസന്റെ 17 വർഷം പഴക്കമുള്ള 400 മീറ്ററിലെ 43.18 റിക്കാർഡാണ് 43.03 സെക്കന്റായി നീകേർക്ക് തിരുത്തിക്കുറിച്ചത്.

മത്സരശേഷം നീകേർക്ക് Tweet ചെയ്തു ദൈവം ശക്തനാണ് (God is Power). തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ നീകേർക്ക് മത്സരശേഷം BBC റിപ്പോർട്ടറോട് പറഞ്ഞു, “ഇതു ബാല്യം മുതൽ ഞാൻ കണ്ട സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ്. എനിക്ക് ഇപ്പോൾ ചെയ്യേണ്ട ഒരേഒരു കാര്യം ദൈവത്തിന്നു സ്തുതി അർപ്പിക്കുകയാണ് ,എല്ലാ ദിവസവും മുട്ടുകുത്തി എന്റെ ദൈവത്തോട് ഞാൻ എടുക്കുന്ന ഓരോ ചുവടും ശ്രദ്ധിക്കണേ എന്നപേക്ഷിക്കുമായിരുന്നു. ഓരോ മത്സരത്തിലും ദൈവം എന്നെ വഹിച്ചു, ഇപ്പോൾ ഈ സുവർണ്ണ മെഡൽ നൽകി ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു.” ദൈവം തന്ന താലന്താണ് തന്റെ കഴിവുകൾ എന്നു ഉറക്കെ വിളിച്ചു പറയുന്ന യുവതാരം ഇനിയും കൊയ്യട്ടെ സുവർണ്ണ നേട്ടങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.