ലാറ്റിനമേരിക്കൻ സഭയ്ക്ക് നാല് മില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് മെത്രാൻ സമിതി

ലാറ്റിനമേരിക്കൻ, കരീബിയൻ പ്രദേശങ്ങളിലെ സഭയെയും പ്രകൃതി ദുരന്തങ്ങളാൽ തകർന്ന പ്രദേശങ്ങളെയും പുനരുദ്ധരിക്കാൻ വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്ത്, അമേരിക്കൻ കത്തോലിക്കാ മെത്രാന്മാർ. വിവിധ തരത്തിലുള്ള സുവിശേഷ വേലകൾക്കായി 3.2 മില്ല്യൺ ഡോളറാണ് സഹായമായി നൽകുന്നത്.

പ്രകൃതി ദുരന്തങ്ങൾ വരുത്തിയ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ എട്ട് ലക്ഷം ഡോളറാണ് നൽകുന്നത്. ജനുവരിയിൽ പനാമയിൽ നടക്കുന്ന യൂത്ത് മിനിസ്ട്രിയ്ക്കും പെറു, ക്യൂബ, ഹെയ്തി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അവിടെ എത്തിച്ചേരാനുള്ള സഹായങ്ങളും നൽകുന്നതാണ്.

ഈ സഹായങ്ങളിലൂടെ വലിയൊരു വിഭാഗം ജനങ്ങൾക്ക് പ്രത്യേകിച്ച് തീർത്തും കഷ്ടതയനുഭവിച്ചിരുന്നവർക്ക് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്. അമേരിക്കയിലെ വിശ്വാസികളോടും സഭാ നേതൃത്വത്തോടും ഈ അവസരത്തിൽ നന്ദി പറയുന്നു. നാഷണൽ കളക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.