ലത്തീന്‍: ഫെബ്രുവരി 1: വിശ്വാസം ശക്തമായിരിക്കട്ടെ (മര്‍ക്കോ 6:1-6)

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണ്. പരസ്പരം വിശ്വാസത്തില്‍ ആഴപ്പെടുന്നവരില്‍ മാത്രമേ സ്‌നേഹവും അഭിവൃദ്ധിപ്പെടൂ. യേശുവിന് ജനത്തിന്റെ വിശ്വാസ രാഹിത്യം നിമിത്തം അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ പോകുന്നു. അപരനില്‍ എത്ര നന്മയുണ്ടെങ്കിലും, അത് നിന്നിലേക്ക് ഒഴുകണമെങ്കില്‍, പരസ്പരം വിശ്വാസത്തിന്റെ ചരടാല്‍ നീയും സഹോദരങ്ങളും ബന്ധിതരായിരിക്കണം. അവിടെയെ അത്ഭുതങ്ങളും, നന്മകളും നീ ദര്‍ശിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.