ലത്തീന്‍: ജനുവരി 18: മര്‍ക്കോ. 3:1-6 മനസ്സില്‍ നന്മ നിറയട്ടെ

സിനഗോഗില്‍ കൈ ശോഷിച്ചവനുണ്ടായിരുന്നു (3:1). യേശുവിന്റെ ശ്രദ്ധ അവനെ സുഖപ്പെടുത്തുന്നതിലാണ്. എന്നാല്‍ ഫരിസേയരുടെ ശ്രദ്ധ സുഖപ്പെടുത്തുന്നവനില്‍ കുറ്റമാരോപിക്കാനാണ് (3:2). നിന്നിലും നിനക്കു ചുറ്റിലും നടക്കുന്ന സംഭവങ്ങളേക്കാള്‍ ഉപരി, അവയോട് നീ പുലര്‍ത്തുന്ന സമീപനമാണ് പ്രധാനം. എങ്ങനെ എനിക്ക് സുഖപ്പെടുത്താനാവും, രക്ഷിക്കാനാവും എന്ന അന്വേഷണമായിരിക്കണം നിന്റെ ജീവിതത്തെ നയിക്കേണ്ടത്. അല്ലാതെ, എങ്ങനെ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനാവും എന്ന ചിന്തയായിരിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.