മെല്‍ബണില്‍ പുതിയ ദേവാലയം

മെല്‍ബണ്‍: മെല്‍ബണ്‍ രൂപതിയില്‍  സീറോ മലബാര്‍ ദേവാലയം നിര്‍മ്മിക്കാന്‍ അനുവാദം. 2015 ലാണ് ഡാന്‍ഡിനോംഗ് ഫ്രാങ്സ്റ്റണ്‍ റോഡിന് സമീപം ദേവാലയ നിര്‍മ്മിതിക്കായി ഏഴ് ഏക്കര്‍ സ്ഥലം വാങ്ങിയത്. മെല്‍ബണ്‍ സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനക്കാണ് ഫലപ്രാപ്തി ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തെ എഴുന്നൂറോളം വരുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് സീറോ- മലബാര്‍ സഭാ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ പറഞ്ഞു.
എന്നാല്‍ ദേവാലയം എന്ന സ്വപ്നം യഥാര്‍ത്ഥ്യമാകണമെങ്കില്‍ ഗതാഗത ക്രമീകരണങ്ങള്‍, ചെറിയ റോഡുകളുടെ നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കൂടി ചെയ്യേണ്ടതാവശ്യമാണ്.
എല്ലാ വിശ്വാസികള്‍ക്കും എത്രയും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലത്താണ് പുതിയ ദേവാലയം ഉയരുന്നതെന്ന് ബിഷപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.